---
title: "ചെങ്കൊടി വിട്ട് കൈപ്പത്തിയിലേക്ക്! വി എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും"
english_title: "ASuresh, who was VSAchuthanandan's PA, will join Congress tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348113/asuresh-who-was-vsachuthanandans-pa-will-join-congress-tomorrow"
published_at: "2026-03-16T22:58:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b83df4d9089_a_suresh.jpg"
keywords: []
---

# ചെങ്കൊടി വിട്ട് കൈപ്പത്തിയിലേക്ക്! വി എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും

> **Lead Summary:** **തിരുവനന്തപുരം: ** അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

**തിരുവനന്തപുരം: ** അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്.

വി എസ് അച്യുതാനന്ദന്റെ സന്തത സഹചാരിയായിരുന്ന, അദ്ദേഹം മകനെപ്പോലെ ഇഷ്ടപ്പെട്ടിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരുകയാണ് എന്നാണ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മലമ്പുഴ മണ്ഡലത്തില്‍ സുരേഷിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് കരുതുന്നത്.

'ആന്തൂര്‍ സാജന്റെ കൊലപാതകത്തിന് ഉത്തരവാദിയായ ആളെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത്. 25 വര്‍ഷം ഏരിയാ സെക്രട്ടറിയായിരുന്ന ആള്‍ ചങ്ക് തകര്‍ന്നാണ് ഇത് പറഞ്ഞത്. കേരളത്തിലുടനീളം സിപിഐഎമ്മില്‍ നടക്കുന്നതാണിത്.

അമ്പലപ്പുഴയിലെ മുതിര്‍ന്ന നേതാവ്, പാലക്കാട് വി എസ് അച്യുതാനന്ദന്റെ സന്തതസഹചാരിയായ എ സുരേഷ്, സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരുകയാണ്. വിഎസ് മകനെപ്പോലെ ഇഷ്ടപ്പെട്ടിരുന്ന സുരേഷ് കോണ്‍ഗ്രസില്‍ ചേരുകയാണ്.

ഡിസിസി പ്രസിഡന്റ് അംഗത്വം കൊടുക്കുകയും അദ്ദേഹമത് സ്വീകരിക്കുകയും ചെയ്യും. ജി സുധാകരനോ എ സുരേഷോ പി കെ ശശിയോ കുഞ്ഞികൃഷ്ണനോ ഗോവിന്ദനോ മാത്രമല്ല, വിസ്മയങ്ങള്‍ ഇനിയുമുണ്ടാകും.

സിപിഐഎം തകരുകയാണ്. ബംഗാളില്‍ 33 വര്‍ഷമെടുത്തു. ഇവിടെ 10 വര്‍ഷമേ എടുക്കുന്നുളളു. ഭരണം ഒരു പാര്‍ട്ടിയെ എത്രത്തോളം തകര്‍ത്തു എന്നതിന്റെ തെളിവാണിത്. മുഴുവന്‍ അഴിമതിയാണ്. പ്രധാനപ്പെട്ട നേതാക്കളാണ് അതൊക്കെ പറയുന്നത്': വി ഡി സതീശന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348113/asuresh-who-was-vsachuthanandans-pa-will-join-congress-tomorrow)