---
title: "അമേരിക്കയിൽ വിസ തട്ടിപ്പ്; കവർച്ചാ നാടകം നടത്തിയ പത്ത് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു"
english_title: "Visa fraud in the US; Ten Indians arrested for staged robbery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348112/visa-fraud-in-the-us-ten-indians-arrested-for-staged-robbery"
published_at: "2026-03-16T22:49:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b83c0054312_20.jpg"
keywords: []
---

# അമേരിക്കയിൽ വിസ തട്ടിപ്പ്; കവർച്ചാ നാടകം നടത്തിയ പത്ത് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു

> **Lead Summary:** **ബോസ്റ്റൺ: **അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള 'യു വിസ' നേടിയെടുക്കുന്നതിനായി വ്യാജ കവർച്ചാ നാടകം ആസൂത്രണം ചെയ്ത പത്ത് ഇന്ത്യൻ പൗരന്മാരെ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തു. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന വിദേശികൾക്ക് അമേരിക്കൻ നിയമപ്രകാരം നൽകുന്ന വിസ ആനുകൂല്യം ദുരുപയോഗം ചെയ്യാനായിരുന്നു ഇവരുടെ ശ്രമം.

## Article Content

**ബോസ്റ്റൺ: **അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള 'യു വിസ' നേടിയെടുക്കുന്നതിനായി വ്യാജ കവർച്ചാ നാടകം ആസൂത്രണം ചെയ്ത പത്ത് ഇന്ത്യൻ പൗരന്മാരെ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തു. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന വിദേശികൾക്ക് അമേരിക്കൻ നിയമപ്രകാരം നൽകുന്ന വിസ ആനുകൂല്യം ദുരുപയോഗം ചെയ്യാനായിരുന്നു ഇവരുടെ ശ്രമം.

മസാച്യുസെറ്റ്‌സ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്, തോക്കുധാരികൾ പണം കവരുന്നതായി സിസിടിവി ദൃശ്യങ്ങൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി കടയുടമകൾക്കും കവർച്ചക്കാർക്കും പ്രതികൾ പണം നൽകിയിരുന്നു.

സംഭവത്തിൽ ആകെ 11 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഒരാളെ നേരത്തെ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. പിടിയിലായ പ്രതികൾക്ക് അഞ്ച് വർഷം വരെ തടവും ഏകദേശം രണ്ട് കോടി രൂപയോളം പിഴയും ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348112/visa-fraud-in-the-us-ten-indians-arrested-for-staged-robbery)