---
title: "വർഷങ്ങളായുള്ള കുടുംബ വഴക്ക് പകയായിമാറി...! സൗമ്യയെ കുത്തിവീഴ്ത്തിയത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ, അയൽവാസി അറസ്റ്റിൽ "
english_title: "Soumya's murder in Ollur, Thrissur, more details revealed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348111/soumyas-murder-in-ollur-thrissur-more-details-revealed"
published_at: "2026-03-16T22:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b83a2e45d29_crime.jpg"
keywords: []
---

# വർഷങ്ങളായുള്ള കുടുംബ വഴക്ക് പകയായിമാറി...! സൗമ്യയെ കുത്തിവീഴ്ത്തിയത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ, അയൽവാസി അറസ്റ്റിൽ 

> **Lead Summary:** **തൃശ്ശൂർ: ** തൃശ്ശൂർ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു സൗമ്യ യെ ഇന്ന് രാത്രി 7 മണിയോടെയാണ് അയൽവാസി തോമസ് കൊന്നത്. വീട്ടുകാർ തമ്മിൽ വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ.

## Article Content

**തൃശ്ശൂർ: ** തൃശ്ശൂർ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു സൗമ്യ യെ ഇന്ന് രാത്രി 7 മണിയോടെയാണ് അയൽവാസി തോമസ് കൊന്നത്. വീട്ടുകാർ തമ്മിൽ വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു സൗമ്യ. 63കാരനായ തോമസ് വീടിന് സമീപത്ത് വച്ച് സൗമ്യയെ കുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടൻ തന്നെ കൂർക്കഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്. സൗമ്യയുടേയും തോമസിന്‍റേയും കുടുംബങ്ങൾ തമ്മിൽ കാലങ്ങളായി വഴക്കിലായിരുന്നു.

കൊലപാതകത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച തോമസ് അടുത്തുള്ള കിണറ്റിൽ ചാടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348111/soumyas-murder-in-ollur-thrissur-more-details-revealed)