---
title: "മലപ്പുറം പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം"
english_title: "A young man died tragically after being struck by lightning in Parappanangadi, Malappuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348110/a-young-man-died-tragically-after-being-struck-by-lightning-in-parappanangadi-malappuram"
published_at: "2026-03-16T22:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8399ce5108_19.jpg"
keywords: []
---

# മലപ്പുറം പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **മലപ്പുറം: **മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ശക്തമായ ഇടിമിന്നലിൽ യുവാവ് മരിച്ചു. കോട്ടന്തല പാലക്ക പറമ്പിൽ അബൂബക്കറിന്റെ മകനായ മുഹമ്മദ് ആസിഫ് ആണ് അപകടത്തിൽപ്പെട്ടത്.

## Article Content

**മലപ്പുറം: **മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ശക്തമായ ഇടിമിന്നലിൽ യുവാവ് മരിച്ചു. കോട്ടന്തല പാലക്ക പറമ്പിൽ അബൂബക്കറിന്റെ മകനായ മുഹമ്മദ് ആസിഫ് ആണ് അപകടത്തിൽപ്പെട്ടത്.

നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ ഇടിമിന്നലും തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348110/a-young-man-died-tragically-after-being-struck-by-lightning-in-parappanangadi-malappuram)