---
title: "ബിഡിജെഎസ് ആദ്യഘട്ട പട്ടിക പുറത്ത്; 12 സ്ഥാനാർത്ഥികളിൽ തുഷാർ വെള്ളാപ്പള്ളി ഇല്ല"
english_title: "BDJS announces first phase candidates."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348101/bdjs-announces-first-phase-candidates-NEW"
published_at: "2026-03-16T20:32:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b81bc604dfe_PARTY.jpg"
keywords: []
---

# ബിഡിജെഎസ് ആദ്യഘട്ട പട്ടിക പുറത്ത്; 12 സ്ഥാനാർത്ഥികളിൽ തുഷാർ വെള്ളാപ്പള്ളി ഇല്ല

> **Lead Summary:** **തിരുവനന്തപുരം: **ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. 12 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. നിലവിൽ പ്രഖ്യാപിച്ച പട്ടികയിൽ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പേരില്ല.

## Article Content

**തിരുവനന്തപുരം: **ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. 12 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. നിലവിൽ പ്രഖ്യാപിച്ച പട്ടികയിൽ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പേരില്ല.

കോട്ടയം, ഉടുമ്പുംചോല ഉൾപ്പടെബിഡിജെഎസ് ഏറ്റെടുത്ത പുതിയ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഉടുമ്പുംചോലയിൽ മത്സരിക്കുന്ന സംഗീത വിശ്വനാഥ്‌ ആണ് ഏക വനിത സ്ഥാനാർഥി. മറ്റു സീറ്റുകളിൽ അന്തിമ ധാരണ ആയ ശേഷമായിരിക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.

കഴിഞ്ഞ തവണ 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ 27 സീറ്റുകളിൽ മത്സരിച്ചേക്കും. ചേർത്തലയിൽ സംസ്ഥാന നേതൃയോഗം ചേർന്ന ശേഷമായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം.

അതേസമയം  ബിജെപി ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൻഡിഎയുടെ ഭാഗമായ ട്വന്‍റി 20.

തൃക്കാക്കരയിൽ സംവിധായകന്‍ അഖിൽ മാരാര്‍ സ്ഥാനാർഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും മത്സരിക്കും. കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

47 സ്ഥാനാർഥികളെയാണ് ഇന്ന് ബിജെപി ആ​ദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, ബേപ്പൂരിൽ കെ പി പ്രകാശ് ബാബു, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, തൃശൂരിൽ പത്മജ, തിരുവല്ലയില്‍ അനൂപ് ആന്റണി, പാലക്കാട് ശോഭ സുരേന്ദ്രൻ, പൂഞ്ഞാറില്‍ പിസി ജോർജ്, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും മത്സരിക്കും. ബാക്കി സീറ്റുകളിലെ സ്ഥാനാർഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348101/bdjs-announces-first-phase-candidates-NEW)