---
title: "  മുൻ വൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചു; എറണാകുളം അങ്കമാലിയിൽ ഒരാളെ വെടിവച്ചുക്കൊന്നു"
english_title: "One person was shot dead in Angamaly, Ernakulam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348100/one-person-was-shot-dead-in-angamaly-ernakulam-NEW-"
published_at: "2026-03-16T20:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8174f5f303_GUN.jpg"
keywords: []
---

#   മുൻ വൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചു; എറണാകുളം അങ്കമാലിയിൽ ഒരാളെ വെടിവച്ചുക്കൊന്നു

> **Lead Summary:** **കൊച്ചി: ** എറണാകുളം അങ്കമാലി മഞ്ഞപ്രയിൽ ഒരാളെ വെടിവച്ചുക്കൊന്നു. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കൊച്ചി: ** എറണാകുളം അങ്കമാലി മഞ്ഞപ്രയിൽ ഒരാളെ വെടിവച്ചുക്കൊന്നു. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മഞ്ഞപ്ര സ്വദേശി പോളിയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. ഏഴു വർഷം മുമ്പ് പോളിയുടെ പിതാവ് കാളാപറമ്പൻ ജോസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് മരിച്ച കിലുക്കൻ ജോസ്.

ഇന്നു വൈകിട്ട് ഏഴുമണിയോടെ കാലടിയുടെയും അയ്യമ്പുഴയുടേയും അതിർത്തിയിലുള്ള കോതായി തോട്ടിൽ കുളിക്കുകയായിരുന്ന ജോസിനു നേർക്ക് പോളി വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം.

കാലടി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നതെങ്കിലും പ്രതി അയ്യമ്പുഴ സ്റ്റേഷനില്‍ തോക്കുമായി കീഴടങ്ങുകയായിരുന്നു. അയ്യമ്പുഴ സ്റ്റേഷനില കേസ് റജിസ്റ്റർ െചയ്ത ശേഷം ഇത് കാലടിക്ക് മാറ്റുമെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348100/one-person-was-shot-dead-in-angamaly-ernakulam-NEW-)