---
title: "ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് ആദരം; രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് അവാർഡ്"
english_title: "Rakesh Sharma to be conferred Vikram Sarabhai Vigyan Award; Governor to present it on March 24"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348096/rakesh-sharma-to-be-conferred-vikram-sarabhai-vigyan-award-governor-to-present-it-on-march-24"
published_at: "2026-03-16T19:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b80f257234c_RAKESH.jpg"
keywords: []
---

# ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് ആദരം; രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് അവാർഡ്

> **Lead Summary:** **കൊച്ചി: **വിംഗ് കമാൻഡർ രാകേഷ് ശർമ്മക്ക് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം. ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി വിംഗ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് സമഗ്ര സംഭാവനകളുടെ അംഗീകാരമായി ആണ് പുരസ്കാരം.

## Article Content

**കൊച്ചി: **വിംഗ് കമാൻഡർ രാകേഷ് ശർമ്മക്ക് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം. ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി വിംഗ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് സമഗ്ര സംഭാവനകളുടെ അംഗീകാരമായി ആണ് പുരസ്കാരം.

കൊച്ചി ആസ്ഥാനമായ വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ (വി.എസ്.എസ്.എഫ്) ആണ് പുരസ്കാരം ഏർപ്പെടുത്തിയത്. രണ്ട് ലക്ഷം രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവ ഉൾപ്പെടുന്നതാണ് പുരസ്കാരം.

ഡോ. ജി മാധവൻ നായർ (ഐഎസ്ആർഒ മുൻ ചെയർമാൻ), വി പി ജോയ് ഐ.എ.എസ് സംസ്ഥാന മുൻ ചീഫ് സെക്രട്ടറി എന്നിവർ അടങ്ങിയ നാലംഗ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മാർച്ച് 24ന് പെരുമ്പാവൂർ പ്രഗതി അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348096/rakesh-sharma-to-be-conferred-vikram-sarabhai-vigyan-award-governor-to-present-it-on-march-24)