---
title: "ഇഞ്ചി കഴിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്; വയറിന് പണി കിട്ടാൻ സാധ്യത!"
english_title: "Don't make this mistake when eating ginger; it could upset your stomach!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348079/dont-make-this-mistake-when-eating-ginger-it-could-upset-your-stomach"
published_at: "2026-03-16T16:15:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7dfa2a4b9c_it_could_upset_your_stomach.jpg"
keywords: []
---

# ഇഞ്ചി കഴിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്; വയറിന് പണി കിട്ടാൻ സാധ്യത!

> **Lead Summary:** ദിവസവും ഒരു ചെറിയ കഷ്ണം ഇഞ്ചി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് നൽകുന്ന മാറ്റങ്ങൾ അത്ഭുതകരമാണ്. രണ്ടാഴ്ച തുടർച്ചയായി ഇഞ്ചി ഉപയോഗിച്ചു നോക്കിയാൽ തന്നെ ഇതിന്റെ ഗുണങ്ങൾ നേരിട്ട് ബോധ്യപ്പെടും. അടുക്കളയിലെ സ്വാദിനും മണത്തിനുമപ്പുറം ഔഷധഗുണങ്ങളുടെ കലവറയാണ് ഈ വേരുകൾ.

## Article Content

ദിവസവും ഒരു ചെറിയ കഷ്ണം ഇഞ്ചി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് നൽകുന്ന മാറ്റങ്ങൾ അത്ഭുതകരമാണ്. രണ്ടാഴ്ച തുടർച്ചയായി ഇഞ്ചി ഉപയോഗിച്ചു നോക്കിയാൽ തന്നെ ഇതിന്റെ ഗുണങ്ങൾ നേരിട്ട് ബോധ്യപ്പെടും. അടുക്കളയിലെ സ്വാദിനും മണത്തിനുമപ്പുറം ഔഷധഗുണങ്ങളുടെ കലവറയാണ് ഈ വേരുകൾ.

**പ്രധാന ആരോഗ്യ ഗുണങ്ങൾ:**

ദഹനപ്രക്രിയ സുഗമമാക്കുന്നു: ഭക്ഷണത്തിന് ശേഷം ഇഞ്ചി കഴിക്കുന്നത് ദഹനക്കേട്, ഗ്യാസ്, വയറു വീർക്കൽ എന്നിവ ഒഴിവാക്കാൻ സഹായിക്കും.

രോഗപ്രതിരോധ ശേഷി: ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഇഞ്ചി ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

വേദന സംഹാരി: സന്ധിവേദന, പേശിവേദന എന്നിവ കുറയ്ക്കാൻ ഇഞ്ചിയിലെ ജിഞ്ചറോൾ (Gingerol) എന്ന ഘടകത്തിന് കഴിവുണ്ട്.

കൊളസ്ട്രോൾ കുറയ്ക്കുന്നു: ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇഞ്ചി പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്.

**കഴിക്കേണ്ട രീതിയും സമയവും:**

ഇഞ്ചി വെറുംവയറ്റിൽ കഴിക്കുന്നത് പലരിലും നെഞ്ചെരിച്ചിലും വയറിന് അസ്വസ്ഥതയും ഉണ്ടാക്കാറുണ്ട്. അതിനാൽ രാവിലെ 11 മണിയോടെയോ വൈകുന്നേരം 4 മണിയോടെയോ ഒരു കഷ്ണം ഇഞ്ചി ചവച്ചു കഴിക്കുന്നതാണ് ഏറ്റവും ഉചിതം. നേരിട്ട് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇഞ്ചി ചായയായോ, വെള്ളത്തിൽ ചതച്ചിട്ട് തിളപ്പിച്ചോ ഉപയോഗിക്കാം. ദിവസവും രാവിലെ ഇഞ്ചി വെള്ളം കുടിക്കുന്നത് അമിതഭാരം കുറയ്ക്കാനും ഉന്മേഷം നൽകാനും സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348079/dont-make-this-mistake-when-eating-ginger-it-could-upset-your-stomach)