---
title: "കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി?, തളിപ്പറമ്പില്‍ പി.കെ ശ്യാമളക്കെതിരെ വിമതനായി ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ മത്സരിച്ചേക്കും"
english_title: "rebel candidate against pk shyamala in taliparamba"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348077/rebel-candidate-against-pk-shyamala-in-taliparamba"
published_at: "2026-03-16T16:04:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7de30c9681_pk_shyamala.jpg"
keywords: []
---

# കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി?, തളിപ്പറമ്പില്‍ പി.കെ ശ്യാമളക്കെതിരെ വിമതനായി ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ മത്സരിച്ചേക്കും

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) **തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദൻ മത്സരിക്കും. ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിലെ എതിർപ്പാണ് നീക്കത്തിന് പിന്നിൽ. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. സ്വതന്ത്രനായി മത്സരിക്കുമെന്ന് ടി.കെ ഗോവിന്ദൻ.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) **തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദൻ മത്സരിക്കും. ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിലെ എതിർപ്പാണ് നീക്കത്തിന് പിന്നിൽ. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. സ്വതന്ത്രനായി മത്സരിക്കുമെന്ന് ടി.കെ ഗോവിന്ദൻ.

നേരത്തെ, പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ സിപിഎം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. ശ്യാമളക്ക് കമ്യൂണിസ്റ്റ് ശൈലി ഇല്ലെന്ന് അം​ഗങ്ങൾ പറഞ്ഞു. അനുഭാവികളുടെയും അണികളുടെയും പിന്തുണ ശ്യാമളക്കില്ലെന്നും മയ്യിൽ മേഖലയിൽ നിന്നുള്ള അം​ഗങ്ങൾ വിമർശിച്ചു. പി.ജയരാജനാണ് മണ്ഡലം കമ്മിറ്റിയുടെ ചുമതല.

പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പിൻഗാമിയായി ഭാര്യയെ തളിപ്പറമ്പിൽ മത്സരിപ്പിക്കുന്നതിൽ അണികൾക്കിടയിൽ വലിയ അമർഷം നിലനിൽക്കുന്നതിനിടെയായിരുന്നു മണ്ഡലം കമ്മറ്റിയിലും വിമർശനം ഉയർന്നത്. അണികളുടെയും അനുഭാവികളുടെയും പിന്തുണ ഇല്ലെന്ന കാര്യമാണ് യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചത്. കമ്യൂണിസ്റ്റ് ശൈലിയില്ലാത്ത ശ്യാമള നിർണായ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തുന്നതിൽ വിമർശനം ഉന്നയിച്ചവർ ആശങ്കയും ഉന്നയിച്ചിട്ടുണ്ട്. പ്രധാനമായും മയ്യിൽ ഏരിയാ കമ്മിറ്റിക്ക് കീഴിൽ നിന്നുള്ളവരാണ് വിമർശനം ഉന്നയിച്ചത്.

ജില്ലാ സെക്രട്ടേറിയേറ്റ് ശ്യാമളയുടെ പേര് അംഗീകരിച്ച ഘട്ടത്തിൽ മയ്യിൽ മേഖലയിൽ നിന്നുള്ള അണികളടക്കമുള്ളവരാണ് സോഷ്യൽ മീഡിയയിലടക്കം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റ് ശ്യാമളയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചിട്ടും പ്രാദേശിക തലത്തിലെ പ്രതിഷേധം തുടരുന്നു എന്നതിൻ്റെ സൂചനയാണ് മണ്ഡലം കമ്മറിയിൽ ഉയർന്ന വിമർശനം. താഴെത്തട്ടിലുള്ള വികാരം തണുപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി സംസ്ഥാന സമിതി അംഗം പി.ജയരാജന് തളിപ്പറമ്പ് മണ്ഡലത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348077/rebel-candidate-against-pk-shyamala-in-taliparamba)