---
title: "എരിവും രുചിയും ആവിയിൽ വെന്ത മണവും; ചിക്കൻ അട ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ"
english_title: "How to prepare chicken drumsticks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348055/how-to-prepare-chicken-drumsticks"
published_at: "2026-03-16T15:02:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7ceafd1875_17.jpg"
keywords: []
---

# എരിവും രുചിയും ആവിയിൽ വെന്ത മണവും; ചിക്കൻ അട ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ

> **Lead Summary:** നല്ല എരിവുള്ളതും രുചികരവുമായ ചിക്കൻ ഇലയട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് ചായയ്ക്കൊപ്പം കഴിക്കാവുന്ന മികച്ചൊരു നാലുമണി പലഹാരമാണ്.

## Article Content

നല്ല എരിവുള്ളതും രുചികരവുമായ ചിക്കൻ ഇലയട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് ചായയ്ക്കൊപ്പം കഴിക്കാവുന്ന മികച്ചൊരു നാലുമണി പലഹാരമാണ്.

**ആവശ്യമായ ചേരുവകൾ**

*വറുത്ത അരിപ്പൊടി – 2 കപ്പ്*

*തിളച്ച വെള്ളം – ആവശ്യത്തിന്*

*ഉപ്പ് – പാകത്തിന്*

*വെളിച്ചെണ്ണ – 1 ടീസ്പൂൺ*

*മസാല (ഫില്ലിംഗ്) തയ്യാറാക്കാൻ:*

*ചിക്കൻ (എല്ലില്ലാത്തത്) – 250 ഗ്രാം (ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച് ചെറിയ കഷ്ണങ്ങളാക്കിയത്)*

*സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ*

*പച്ചമുളക് – 2-3 എണ്ണം (അരിഞ്ഞത്)*

*മുളകുപൊടി – 1 ടീസ്പൂൺ*

*മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ*

*ഗരം മസാല – 1/2 ടീസ്പൂൺ*

*മല്ലിയില, കറിവേപ്പില – ആവശ്യത്തിന്*

*വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ*

**തയ്യാറാക്കുന്ന വിധം**

ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള വഴന്നു വരുമ്പോൾ പൊടികളെല്ലാം ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.

ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനം മല്ലിയില കൂടി ചേർത്ത് തീ അണയ്ക്കാം. അരിപ്പൊടിയിൽ ആവശ്യത്തിന് ഉപ്പും അല്പം വെളിച്ചെണ്ണയും ചേർക്കുക.

ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് ഒരു തവി ഉപയോഗിച്ച് ഇളക്കുക. ചൂട് അല്പം കുറയുമ്പോൾ കൈകൊണ്ട് നല്ല മയത്തിൽ (പത്തിരിക്ക് കുഴയ്ക്കുന്നതുപോലെ) കുഴച്ചെടുക്കുക. വാഴയില ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അതിൽ അല്പം എണ്ണ പുരട്ടുക. മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് ഇലയിൽ വെച്ച് കൈകൊണ്ട് കട്ടി കുറച്ച് പരത്തുക.

ഇതിന്റെ നടുവിലായി തയ്യാറാക്കി വെച്ച ചിക്കൻ മസാല വെക്കുക. ഇല പകുതിയായി മടക്കി വശങ്ങൾ നന്നായി ഒട്ടിക്കുക. ഒരു സ്റ്റീമറിലോ ഇഡ്ഡലി പാത്രത്തിലോ വെച്ച് 15-20 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.

രുചികരമായ ചിക്കൻ അട തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348055/how-to-prepare-chicken-drumsticks)