---
title: "ആരോഗ്യ മേഖലയ്ക്ക് സർക്കാർ കൈത്താങ്ങ്;  കണ്ണൂർ ആയുർവേദ കോളേജിനും ഹോമിയോ കോളേജുകൾക്കും പുതിയ  പത്ത്  തസ്തികകൾ"
english_title: "Professor and Asst. Professor posts at Kannur Ayurveda College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348047/professor-and-asst-professor-posts-at-kannur-ayurveda-college-new-"
published_at: "2026-03-16T14:37:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7c9bbe5426_hsptl.jpg"
keywords: []
---

# ആരോഗ്യ മേഖലയ്ക്ക് സർക്കാർ കൈത്താങ്ങ്;  കണ്ണൂർ ആയുർവേദ കോളേജിനും ഹോമിയോ കോളേജുകൾക്കും പുതിയ  പത്ത്  തസ്തികകൾ

> **Lead Summary:** **കണ്ണൂര്‍: **സംസ്ഥാനത്തെ ആയുഷ് വകുപ്പിൽ പുതിയ 10 തസ്തികകൾ കൂടി സൃഷ്ടിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിലാണ് പുതിയ നിയമനങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്.

## Article Content

**കണ്ണൂര്‍: **സംസ്ഥാനത്തെ ആയുഷ് വകുപ്പിൽ പുതിയ 10 തസ്തികകൾ കൂടി സൃഷ്ടിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിലാണ് പുതിയ നിയമനങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്.

കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ ഒരു പ്രൊഫസര്‍, ഒരു അസി. പ്രൊഫസര്‍ തസ്തികയും, തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ 4 അസി. പ്രൊഫസര്‍ തസ്തികകളും കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ 4 അസി. പ്രൊഫസര്‍ തസ്തികകളുമാണ് സൃഷ്ടിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348047/professor-and-asst-professor-posts-at-kannur-ayurveda-college-new-)