---
title: "മാസപ്പടിക്കേസ്: ഷോൺ ജോർജിന്റെ ഹർജി കോടതി അംഗീകരിച്ചു; പകർപ്പ് നൽകാൻ നിർദ്ദേശം"
english_title: "Court accepts Shawn George's petition; orders to provide copy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348032/Court-accepts-Shawn-Georges-petition-orders-to-provide-copy"
published_at: "2026-03-16T14:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7d211362bf_orders_to_provide_copy.jpg"
keywords: []
---

# മാസപ്പടിക്കേസ്: ഷോൺ ജോർജിന്റെ ഹർജി കോടതി അംഗീകരിച്ചു; പകർപ്പ് നൽകാൻ നിർദ്ദേശം

> **Lead Summary:** കൊച്ചി: മാസപ്പടിക്കേസിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് അനുകൂല ഉത്തരവുമായി എറണാകുളം അഡീഷണൽ സെഷൻസ് കോടതി. സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയവരുടെ വിവരങ്ങൾ അടങ്ങിയ ഡയറിയുടെ പകർപ്പ് ഹർജിക്കാരന് കൈമാറാനാണ് കോടതി ഉത്തരവിട്ടത്. 2019-ൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽ നിന്ന് പിടിച്ചെടുത്ത ഈ ഡയറി കേസിൽ നിർണായക രേഖയാണ്.

## Article Content

കൊച്ചി: മാസപ്പടിക്കേസിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് അനുകൂല ഉത്തരവുമായി എറണാകുളം അഡീഷണൽ സെഷൻസ് കോടതി. സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയവരുടെ വിവരങ്ങൾ അടങ്ങിയ ഡയറിയുടെ പകർപ്പ് ഹർജിക്കാരന് കൈമാറാനാണ് കോടതി ഉത്തരവിട്ടത്. 2019-ൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽ നിന്ന് പിടിച്ചെടുത്ത ഈ ഡയറി കേസിൽ നിർണായക രേഖയാണ്.

അതേസമയം, കോടതി വിധി അനുകൂലമാണെങ്കിലും രേഖകളുടെ പകർപ്പ് ഉടൻ ലഭിക്കില്ല. രേഖകൾ കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ സിഎഫ്ഒ സുരേഷ് കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. ഈ ഹർജിയിൽ ഹൈക്കോടതി അന്തിമ വിധി പറഞ്ഞതിന് ശേഷം മാത്രമേ ഷോൺ ജോർജിന് രേഖകൾ ലഭ്യമാകൂ.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348032/Court-accepts-Shawn-Georges-petition-orders-to-provide-copy)