---
title: "ഭാര്യയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തി; യുവാവിനെ വിളിച്ചുവരുത്തി മർദിച്ചു കൊന്നു, ദമ്പതികൾ പിടിയിൽ"
english_title: "Couple arrested for calling young man, beating him to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348030/Couple-arrested-for-calling-young-man-beating-him-to-death-new"
published_at: "2026-03-16T14:09:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7dcdaac750_beating_him_to_death.jpg"
keywords: []
---

# ഭാര്യയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തി; യുവാവിനെ വിളിച്ചുവരുത്തി മർദിച്ചു കൊന്നു, ദമ്പതികൾ പിടിയിൽ

> **Lead Summary:** കൊല്ലം: ഭാര്യയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ ദമ്പതികൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് ആണ് മരിച്ചത്. സംഭവത്തിൽ കല്ലുവാതുക്കൽ സ്വദേശി വരുൺ , ഭാര്യ സോന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

കൊല്ലം: ഭാര്യയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ ദമ്പതികൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് ആണ് മരിച്ചത്. സംഭവത്തിൽ കല്ലുവാതുക്കൽ സ്വദേശി വരുൺ , ഭാര്യ സോന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വേളമാനൂർ സ്വദേശിനിയായ സോനയ്ക്ക് ദിലീപ് നിരന്തരം സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തിയിരുന്നു. സോന ഇക്കാര്യം ഭർത്താവായ വരുണിനെ അറിയിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

തുടർന്ന് ഞായറാഴ്ച ഉച്ചയോടെ ദിലീപിനെ യുവതിയുടെ ഭർത്താവ് വരുണ്‍ സംസാരിക്കുന്നതിനായി വിളിച്ചുവരുത്തി. തന്‍റെ സുഹൃത്ത് വാടകയ്ക്ക് താമസിക്കുന്ന ഉളിയനാടുള്ള വീടിന് സമീപത്തേക്കാണ് വരുണ്‍ ദിലീപിനെ വിളിച്ച് വരുത്തിയത്. സ്ഥലത്തെത്തിയ ദിലീപിനെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു. പിന്നാലെ മർദനമേറ്റ് ദിലീപ് കുഴഞ്ഞുവീണു. ദിലീപിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതശരീരം ബന്ധുകൾക്ക് വിട്ടു നൽകി. സംഭവത്തിൽ പാരിപ്പള്ളി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

**
**

**

**

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348030/Couple-arrested-for-calling-young-man-beating-him-to-death-new)