---
title: "കേരള കോൺഗ്രസ് എമ്മിൽ സ്ഥാനാർത്ഥി ചർച്ചകൾ ചൂടുപിടിക്കുന്നു; പാലായിൽ ജോസ് കെ. മാണി തന്നെ, നിഷ ജോസ് കെ മാണി പരിഗണനയിൽ"
english_title: "Assembly elections, discussions on candidate selection in Kerala Congress M"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347987/assembly-elections-discussions-on-candidate-selection-in-kerala-congress-m"
published_at: "2026-03-16T12:09:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7a5d723f2b_jose.jpg"
keywords: []
---

# കേരള കോൺഗ്രസ് എമ്മിൽ സ്ഥാനാർത്ഥി ചർച്ചകൾ ചൂടുപിടിക്കുന്നു; പാലായിൽ ജോസ് കെ. മാണി തന്നെ, നിഷ ജോസ് കെ മാണി പരിഗണനയിൽ

> **Lead Summary:** **കോട്ടയം: **നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് എമ്മിൽ സ്ഥാനാർത്ഥി ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായിൽ തന്നെ ജനവിധി തേടുമെന്ന സൂചനകൾക്കിടെ, കടുത്തുരുത്തി മണ്ഡലത്തിലേക്ക് നിഷ ജോസ് കെ. മാണിയുടെ പേരും സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.

## Article Content

**കോട്ടയം: **നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് എമ്മിൽ സ്ഥാനാർത്ഥി ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായിൽ തന്നെ ജനവിധി തേടുമെന്ന സൂചനകൾക്കിടെ, കടുത്തുരുത്തി മണ്ഡലത്തിലേക്ക് നിഷ ജോസ് കെ. മാണിയുടെ പേരും സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.

ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ കടുത്തുരുത്തിയിൽ മത്സരിപ്പിക്കാനാണ് മാണി ഗ്രൂപ്പിൽ ആലോചന നടക്കുന്നത്. കടുത്തുരുത്തിയിൽ പ്രാദേശിക നേതാക്കൾക്കിടയിലെ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് നിഷയുടെ പേര് കൂടി പരിഗണിക്കുന്നത്.

നിഷ മത്സരിച്ചാൽ തർക്കം ഒഴിവാക്കാൻ ആകുമെന്നാണ് വിലയിരുത്തൽ. പെരുമ്പാവൂരിൽ കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി ബേസിൽ പോളിന് തന്നെയാണ് മുൻഗണന. ചാലക്കുടിയിൽ വീണ്ടും ഡെന്നിസ് ആൻ്റണി മത്സരിച്ചേക്കും. തൊടുപുഴയിൽ പി ജെ ജോസഫിനെതിരെ യൂത്ത് ഫ്രണ്ട് നേതാവ് സിറിയക് ചാഴികാടനാണ് മുൻഗണന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347987/assembly-elections-discussions-on-candidate-selection-in-kerala-congress-m)