---
title: "ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി തേടും"
english_title: "BDJS candidate list today; Four more seats, will seek votes in 27 constituencies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347961/bdjs-candidate-list-today-four-more-seats-will-seek-votes-in-27-constituencies"
published_at: "2026-03-16T10:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7936fe62cd_will_seek_votes_in_27_constituencies.jpg"
keywords: []
---

# ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്; നാല് സീറ്റുകൾ അധികം, 27 മണ്ഡലങ്ങളിൽ ജനവിധി തേടും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കും. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ അധികമായി ഇത്തവണ 27 സീറ്റുകളിലാകും പാർട്ടി മത്സരിക്കുക. കോട്ടയം, ഉടുമ്പുംചോല ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ അധികമായി ലഭിച്ചേക്കുമെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച അന്തിമ തീരുമാനം ഉച്ചയോടെ കൈക്കൊള്ളും. തുടർന്ന് വൈകീട്ട് നാല് മണിക്ക് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കും. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ അധികമായി ഇത്തവണ 27 സീറ്റുകളിലാകും പാർട്ടി മത്സരിക്കുക. കോട്ടയം, ഉടുമ്പുംചോല ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ അധികമായി ലഭിച്ചേക്കുമെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച അന്തിമ തീരുമാനം ഉച്ചയോടെ കൈക്കൊള്ളും. തുടർന്ന് വൈകീട്ട് നാല് മണിക്ക് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും

അരൂരിൽ അഡ്വ. പി എസ് ജോതിസ്, കുട്ടനാട്ടിൽ സന്തോഷ്‌ ശാന്തി, കായംകുളത്ത് സുനിൽ മുണ്ടപ്പള്ളി, തമ്പി മേട്ടുതറ എന്നിവരാണ് പരിഗണനയിലുള്ളത്. ചേർത്തലയിൽ വനിത സ്ഥാനാർഥിയെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347961/bdjs-candidate-list-today-four-more-seats-will-seek-votes-in-27-constituencies)