---
title: "വായ്‌നാറ്റം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യവുന്ന ലളിതമായ വഴികൾ"
english_title: "Simple home remedies to get rid of bad breath"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347948/simple-home-remedies-to-get-rid-of-bad-breath"
published_at: "2026-03-16T09:54:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b78645eae7d_7.jpg"
keywords: []
---

# വായ്‌നാറ്റം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യവുന്ന ലളിതമായ വഴികൾ

> **Lead Summary:** **[**ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി സംസാരിക്കുന്നതിനും പൊതുവിടങ്ങളിൽ ഇടപഴകുന്നതിനും പലരെയും തടസ്സപ്പെടുത്തുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വായ്‌നാറ്റം. വായ്‌നാറ്റം ഉണ്ടാകാനുള്ള കാരണങ്ങൾ ശരിയായി മനസ്സിലാക്കി കൃത്യമായ പരിചരണം നൽകിയാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.

## Article Content

**[**ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി സംസാരിക്കുന്നതിനും പൊതുവിടങ്ങളിൽ ഇടപഴകുന്നതിനും പലരെയും തടസ്സപ്പെടുത്തുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വായ്‌നാറ്റം. വായ്‌നാറ്റം ഉണ്ടാകാനുള്ള കാരണങ്ങൾ ശരിയായി മനസ്സിലാക്കി കൃത്യമായ പരിചരണം നൽകിയാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.

വായുടെ ശുചിത്വം തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനം. ദിവസവും രണ്ടുനേരം പല്ല് തേക്കുന്നതിനൊപ്പം ബാക്ടീരിയകൾ അടിഞ്ഞുകൂടുന്ന നാവും കൃത്യമായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിനുപുറമെ, ബാക്ടീരിയകളെ നശിപ്പിക്കാൻ ഗുണനിലവാരമുള്ള മൗത്ത് വാഷുകൾ ഉപയോഗിക്കുന്നതും ഉചിതമാണ്.

ശരീരത്തിൽ ജലാംശം കുറയുന്നതും വായ വരളുന്നതും വായ്‌നാറ്റത്തിന് കാരണമാകുമെന്നതിനാൽ ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കണം. ഭക്ഷണകാര്യത്തിലും ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. ഉള്ളി, വെളുത്തുള്ളി, എരിവുള്ളതും അസിഡിക് സ്വഭാവമുള്ളതുമായ ഭക്ഷണങ്ങൾ അമിതമായി ഉപയോഗിക്കുന്നത് വായ്‌നാറ്റത്തിന് ഇടയാക്കും.

അതുപോലെ തന്നെ പുകവലിയും മദ്യപാനവും വായുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ദുർഗന്ധമുണ്ടാക്കുകയും ചെയ്യുന്നതിനാൽ ഇവ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. പ്രകൃതിദത്തമായ മാർഗങ്ങളിലൂടെയും വായ്‌നാറ്റത്തെ പ്രതിരോധിക്കാം.

ഭക്ഷണത്തിന് ശേഷം ഏലയ്ക്കയോ ഗ്രാമ്പൂവോ ചവയ്ക്കുന്നത് വായയ്ക്ക് ഉന്മേഷം നൽകാൻ സഹായിക്കും. പെരുംജീരകം കഴിക്കുന്നതും പുതിനയില ചവയ്ക്കുന്നതോ പെപ്പർമിന്റ് ചായ കുടിക്കുന്നതോ വായ്‌നാറ്റം അകറ്റാൻ ഏറെ ഫലപ്രദമാണ്.

ഇത്തരം ലളിതമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ വായ്‌നാറ്റം എന്ന പ്രശ്നത്തെ അതിജീവിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347948/simple-home-remedies-to-get-rid-of-bad-breath)