---
title: "ലണ്ടനിൽ ഹലാൽ വിവാദം: ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ ഹർമൻ സിംഗ് കപൂർ അറസ്റ്റിൽ; ഭീഷണിപ്പെടുത്തുന്നതായി പരാതി"
english_title: "Indian restaurant owner Harman Singh Kapoor arrested in London"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347945/indian-restaurant-owner-harman-singh-kapoor-arrested-in-london"
published_at: "2026-03-16T09:43:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b783d9515cd_6.jpg"
keywords: []
---

# ലണ്ടനിൽ ഹലാൽ വിവാദം: ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ ഹർമൻ സിംഗ് കപൂർ അറസ്റ്റിൽ; ഭീഷണിപ്പെടുത്തുന്നതായി പരാതി

> **Lead Summary:** **ലണ്ടൻ: [** ഹലാൽ മാംസം വിളമ്പാൻ വിസമ്മതിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങൾക്കൊടുവിൽ ഇന്ത്യൻ റെസ്റ്റോറന്റ് ഉടമയായ ഹർമൻ സിംഗ് കപൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. സിഖ് വംശജനായ ഇദ്ദേഹത്തെ പോലീസ് വാനിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

## Article Content

**ലണ്ടൻ: [** ഹലാൽ മാംസം വിളമ്പാൻ വിസമ്മതിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങൾക്കൊടുവിൽ ഇന്ത്യൻ റെസ്റ്റോറന്റ് ഉടമയായ ഹർമൻ സിംഗ് കപൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. സിഖ് വംശജനായ ഇദ്ദേഹത്തെ പോലീസ് വാനിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തന്റെ ഹോട്ടലിൽ ഹലാൽ ഭക്ഷണം നൽകില്ലെന്ന നിലപാട് സ്വീകരിച്ചതിനെത്തുടർന്ന് ഒരു വിഭാഗം പ്രതിഷേധക്കാർ തന്നെയും കുടുംബത്തെയും ലക്ഷ്യമിടുകയാണെന്നും നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ഹർമൻ സിംഗ് ആരോപിക്കുന്നത്. റെസ്റ്റോറന്റിന് മുന്നിൽ നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു.

തന്റെ 16 വർഷത്തെ പ്രവൃത്തിപരിചയമുള്ള 'രംഗ്രെസ്' എന്ന റെസ്റ്റോറന്റ് പാകിസ്ഥാൻ വംശജരുടെ ഭാഗത്തുനിന്നുള്ള കടുത്ത സൈബർ ആക്രമണങ്ങളെയും പ്രതിഷേധങ്ങളെയും തുടർന്ന് അടച്ചുപൂട്ടാൻ നിർബന്ധിതനായതായി ഹർമൻ എക്സിൽ കുറിച്ചു.

ഹലാൽ മാംസം വിൽക്കില്ലെന്ന് ബോർഡ് വെച്ചതോടെയാണ് പ്രതിഷേധം ശക്തമായതും അത് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതും. തന്നെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന് പകരം പോലീസ് സിഖ് വിശ്വാസത്തെ ലക്ഷ്യം വയ്ക്കുകയാണെന്ന് അറസ്റ്റിന് ശേഷം മോചിതനായ ഹർമൻ സിംഗ് ആരോപിച്ചു.

ഹർമന്റെ അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ സംഭവം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347945/indian-restaurant-owner-harman-singh-kapoor-arrested-in-london)