---
title: "നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ"
english_title: "Mother-in-law hacked daughter-in-law to death in Nilambur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347943/mother-in-law-hacked-daughter-in-law-to-death-in-nilambur"
published_at: "2026-03-16T09:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b781cf1bd8b_5.jpg"
keywords: []
---

# നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

> **Lead Summary:** **മലപ്പുറം: [** നിലമ്പൂരിലെ കരുളായിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്. കരുളായി സ്വദേശിനിയായ രജീലയാണ് അമ്മായിയമ്മ ശാന്തയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

## Article Content

**മലപ്പുറം: [** നിലമ്പൂരിലെ കരുളായിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്. കരുളായി സ്വദേശിനിയായ രജീലയാണ് അമ്മായിയമ്മ ശാന്തയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

രജീലയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു ദാരുണമായ ഈ കൊടുംകൃത്യം നടന്നത്. സംഭവസമയത്ത് രജീലയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

കൃത്യത്തിന് ശേഷം പ്രതിയായ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബകലഹമാണോ കൊലപാതകത്തിന് പിന്നിലെ കാരണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347943/mother-in-law-hacked-daughter-in-law-to-death-in-nilambur)