---
title: "'കൊവിഡ് വന്നപ്പോള്‍ കേരളമൊരുക്കിയ ആരോഗ്യസംവിധാനങ്ങള്‍ കരുത്തായി'; മുഖ്യമന്ത്രി"
english_title: "'The health systems Kerala built became stronger when Covid came'; Chief Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347924/the-health-systems-kerala-built-became-stronger-when-covid-came-chief-minister"
published_at: "2026-03-16T07:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b762f462874_5.jpg"
keywords: []
---

# 'കൊവിഡ് വന്നപ്പോള്‍ കേരളമൊരുക്കിയ ആരോഗ്യസംവിധാനങ്ങള്‍ കരുത്തായി'; മുഖ്യമന്ത്രി

> **Lead Summary:** **തി**രഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള തന്റെ ആദ്യ പൊതുപരിപാടിയിൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. കേരളത്തിന്റെ കരുത്തുറ്റ ആരോഗ്യ സംവിധാനങ്ങളാണ് കോവിഡ് കാലത്ത് പ്രതിരോധത്തിന് കരുത്തായതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

## Article Content

**തി**രഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള തന്റെ ആദ്യ പൊതുപരിപാടിയിൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. കേരളത്തിന്റെ കരുത്തുറ്റ ആരോഗ്യ സംവിധാനങ്ങളാണ് കോവിഡ് കാലത്ത് പ്രതിരോധത്തിന് കരുത്തായതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

രാജ്യത്തെ പി.എസ്.സി നിയമനങ്ങളിൽ 60 ശതമാനവും കേരളത്തിലാണ് നടക്കുന്നതെന്നും കൃത്യമായ സംവരണം പാലിച്ചാണ് ഈ നിയമനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ജനക്ഷേമ പദ്ധതികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുകയാണെന്നും എന്നാൽ സാമൂഹിക ക്ഷേമത്തിന് മുൻഗണന നൽകുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ആരോഗ്യമേഖലയിലുണ്ടായ കുതിച്ചുചാട്ടം കേരളത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347924/the-health-systems-kerala-built-became-stronger-when-covid-came-chief-minister)