---
title: "പശ്ചിമേഷ്യൻ സംഘർഷം; മറ്റൊരു എണ്ണക്കപ്പൽ കൂടി ഇന്ത്യയിലേക്ക്"
english_title: "Girl attacked in Kalamassery, robbed of gold and mobile phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347920/girl-attacked-in-kalamassery-robbed-of-gold-and-mobile-phone"
published_at: "2026-03-16T06:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b75c3f43129_3.jpg"
keywords: []
---

# പശ്ചിമേഷ്യൻ സംഘർഷം; മറ്റൊരു എണ്ണക്കപ്പൽ കൂടി ഇന്ത്യയിലേക്ക്

> **Lead Summary:** **ന്യൂഡൽഹി: **പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലും ഇന്ത്യൻ നയതന്ത്രത്തിന്റെ കരുത്ത് തെളിയിച്ച് യു.എ.ഇയിലെ ഫുജൈറയിൽ നിന്ന് ഇന്ത്യൻ എണ്ണക്കപ്പൽ സുരക്ഷിതമായി യാത്ര തിരിച്ചു.

## Article Content

**ന്യൂഡൽഹി: **പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലും ഇന്ത്യൻ നയതന്ത്രത്തിന്റെ കരുത്ത് തെളിയിച്ച് യു.എ.ഇയിലെ ഫുജൈറയിൽ നിന്ന് ഇന്ത്യൻ എണ്ണക്കപ്പൽ സുരക്ഷിതമായി യാത്ര തിരിച്ചു.

ഫുജൈറ ഓയിൽ ടെർമിനലിൽ ഇറാൻ ആക്രമണം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന 'ജഗ് ലാഡ്കി' എന്ന കപ്പലാണ് 80,800 ടൺ അസംസ്കൃത എണ്ണയുമായി ഞായറാഴ്ച രാവിലെ അപകടമേഖല പിന്നിട്ടത്. ജീവനക്കാരും കപ്പലും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, അന്താരാഷ്ട്ര തലത്തിലെ ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് ആഭ്യന്തര വിപണിയിൽ വാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. പൈപ്പ് വഴി പാചകവാതകം ലഭ്യമായ 60 ലക്ഷത്തോളം കുടുംബങ്ങൾ എൽ.പി.ജി സിലിണ്ടറുകൾ കൈവശം വെക്കുന്നത് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിരോധിച്ചു. അവശ്യവസ്തു നിയമപ്രകാരം പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തിലൂടെ എൽ.പി.ജി സിലിണ്ടറുകളുടെ ക്ഷാമം പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347920/girl-attacked-in-kalamassery-robbed-of-gold-and-mobile-phone)