---
title: "കളമശ്ശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണ്ണവും മൊബൈൽ ഫോണും കവർച്ച നടത്തി"
english_title: "Girl attacked in Kalamassery, robbed of gold and mobile phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347919/girl-attacked-in-kalamassery-robbed-of-gold-and-mobile-phone"
published_at: "2026-03-16T06:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7573802adb_2.jpg"
keywords: []
---

# കളമശ്ശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണ്ണവും മൊബൈൽ ഫോണും കവർച്ച നടത്തി

> **Lead Summary:** **കൊച്ചി:** കളമശ്ശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ക്രൂരമായി ആക്രമിച്ച് സ്വർണ്ണവും മൊബൈൽ ഫോണും കവർന്നു. എച്ച്.എം.ടി ജങ്ഷന് സമീപം താമസിക്കുന്ന കണ്ണൂർ സ്വദേശിയായ പെൺകുട്ടിയാണ് അക്രമത്തിന് ഇരയായത്. പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കൊച്ചി:** കളമശ്ശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ക്രൂരമായി ആക്രമിച്ച് സ്വർണ്ണവും മൊബൈൽ ഫോണും കവർന്നു. എച്ച്.എം.ടി ജങ്ഷന് സമീപം താമസിക്കുന്ന കണ്ണൂർ സ്വദേശിയായ പെൺകുട്ടിയാണ് അക്രമത്തിന് ഇരയായത്. പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 8.15-ഓടെയായിരുന്നു സംഭവം. റെയിൽവേ പാളം കടന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ തലയിൽ മുണ്ടിട്ട ഒരാൾ പിന്നിലൂടെ എത്തി പെൺകുട്ടിയെ തടഞ്ഞുനിർത്തുകയായിരുന്നു. അക്രമി പെൺകുട്ടിയുടെ തല സമീപത്തെ പില്ലറിലിടിപ്പിച്ച് പരിക്കേൽപ്പിച്ച ശേഷം കൈവശമുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിക്കായുള്ള തിരച്ചിൽ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347919/girl-attacked-in-kalamassery-robbed-of-gold-and-mobile-phone)