---
title: "'യുദ്ധം തുടരും, കരാറില്ല': ട്രംപിന്റെ കടുത്ത നിലപാട്; മറ്റു രാജ്യങ്ങൾ ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമെന്ന് ഇറാൻ"
english_title: "'War will continue, no deal': Trump's tough stance; Iran says consequences will be severe if other countries intervene"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347916/war-will-continue-no-deal-trumps-tough-stance-iran-says-consequences-will-be-severe-if-other-countries-intervene"
published_at: "2026-03-16T06:10:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b751e4a3902_1.jpg"
keywords: []
---

# 'യുദ്ധം തുടരും, കരാറില്ല': ട്രംപിന്റെ കടുത്ത നിലപാട്; മറ്റു രാജ്യങ്ങൾ ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമെന്ന് ഇറാൻ

> **Lead Summary:** **ടെഹ്‌റാൻ: **ഇറാനുമായുള്ള സൈനിക പോരാട്ടം അവസാനിപ്പിക്കാൻ നിലവിൽ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എൻ.ബി.സി. ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർക്കശ നിലപാട് അറിയിച്ചത്. ഇറാൻ ചർച്ചകൾക്കായി സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അമേരിക്കയ്ക്ക് കൂടുതൽ അനുകൂലമായ കരാർ വ്യവസ്ഥകൾ നേടിയെടുക്കുന്നതുവരെ യുദ്ധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**ടെഹ്‌റാൻ: **ഇറാനുമായുള്ള സൈനിക പോരാട്ടം അവസാനിപ്പിക്കാൻ നിലവിൽ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എൻ.ബി.സി. ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർക്കശ നിലപാട് അറിയിച്ചത്. ഇറാൻ ചർച്ചകൾക്കായി സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അമേരിക്കയ്ക്ക് കൂടുതൽ അനുകൂലമായ കരാർ വ്യവസ്ഥകൾ നേടിയെടുക്കുന്നതുവരെ യുദ്ധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സമില്ലാതെ ഉറപ്പാക്കാൻ ഇറാന്റെ തീരമേഖലകളിൽ ആക്രമണം ശക്തമാക്കാനാണ് അമേരിക്കയുടെ നീക്കം. ഇറാന്റെ സുപ്രധാന എണ്ണകേന്ദ്രമായ ഖാർഗിലെ ലക്ഷ്യസ്ഥാനങ്ങളിൽ ഇനിയും ബോംബാക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലും യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ട്രംപിന്റെ പ്രസ്താവന ലോകരാജ്യങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള മുജ്താബ ഖാംനയിയെയും ട്രംപ് രൂക്ഷമായി പരിഹസിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഖാംനയിയുടെ പ്രസ്താവന തള്ളിക്കളഞ്ഞ ട്രംപ്, അദ്ദേഹം ജീവനോടെയുണ്ടോ എന്ന് പോലും തനിക്ക് സംശയമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുവരുന്നതുവരെ തങ്ങളും പിന്നോട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347916/war-will-continue-no-deal-trumps-tough-stance-iran-says-consequences-will-be-severe-if-other-countries-intervene)