---
title: " കൊടുംക്രൂരത .... ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതിയായ ബന്ധു കസ്റ്റഡിയിൽ"
english_title: "Youth stabbed to death at Idukki suspension bridge; accused relative in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347913/youth-stabbed-to-death-at-idukki-suspension-bridge-accused-relative-in-custody"
published_at: "2026-03-15T23:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6eefcea962_deD.jpg"
keywords: []
---

#  കൊടുംക്രൂരത .... ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതിയായ ബന്ധു കസ്റ്റഡിയിൽ

> **Lead Summary:** **ഇടുക്കി : ** തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ അനൂപ് വിശ്വനാഥനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയാൻ ശ്രമിച്ച രണ്ട് പേർക്കും പരുക്കേറ്റു.

## Article Content

**ഇടുക്കി : ** തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ അനൂപ് വിശ്വനാഥനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയാൻ ശ്രമിച്ച രണ്ട് പേർക്കും പരുക്കേറ്റു.

ഇന്ന് വൈകിട്ട് ഏഴ് മണിയോടെ തൂക്കുപാലം ടൗണിലായിരുന്നു സംഭവം. രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയ അനൂപ്, വാഹനത്തിനുള്ളിലിരുന്ന രതീഷിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ശരീരത്തിൽ പലതവണ കുത്തേറ്റ രതീഷിനെ ഉടൻതന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിലവിൽ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആക്രമണം തടയാൻ ശ്രമിച്ച രതീഷിന്റെ സുഹൃത്തുക്കളായ സനൽ, സഞ്ജു എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട രതീഷിന്റെ പിതൃസഹോദര പുത്രനാണ് പിടിയിലായ അനൂപ്. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347913/youth-stabbed-to-death-at-idukki-suspension-bridge-accused-relative-in-custody)