---
title: "തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷം നൽകി കൊന്നു"
english_title: "Around 100 stray dogs poisoned to death in Telangana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347910/around-100-stray-dogs-poisoned-to-death-in-telangana"
published_at: "2026-03-15T22:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6e8c12e9ca_24.jpg"
keywords: []
---

# തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷം നൽകി കൊന്നു

> **Lead Summary:** **ഹൈദരാബാദ്: **തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷം നൽകി കൂട്ടത്തോടെ കൊലപ്പെടുത്തി. മഞ്ചേരിയൽ ജില്ലയിലെ കിശ്ത്പുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ ഗ്രാമത്തിലെ സർപഞ്ച് (ഗ്രാമമുഖ്യൻ), പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മൃഗസ്നേഹിയായ ഗൗതം എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

## Article Content

**ഹൈദരാബാദ്: **തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷം നൽകി കൂട്ടത്തോടെ കൊലപ്പെടുത്തി. മഞ്ചേരിയൽ ജില്ലയിലെ കിശ്ത്പുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ ഗ്രാമത്തിലെ സർപഞ്ച് (ഗ്രാമമുഖ്യൻ), പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മൃഗസ്നേഹിയായ ഗൗതം എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുറത്തുനിന്നുള്ള രണ്ട് വ്യക്തികളെ എത്തിച്ച് നായ്ക്കൾക്ക് വിഷം നൽകുകയും, തുടർന്ന് ചത്ത നായ്ക്കളെ നദീതീരത്ത് കുഴിച്ചുമൂടുകയുമായിരുന്നു എന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. നേരത്തെയും ഇത്തരം പരാതികളിൽ നിരവധി പഞ്ചായത്ത് അധികൃതർക്കെതിരെ കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347910/around-100-stray-dogs-poisoned-to-death-in-telangana)