---
title: "കരൂർ ദുരന്തം; സിബിഐക്ക് മുന്നിൽ വിജയിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി"
english_title: "Karoor tragedy; Vijay's third phase of interrogation before CBI completes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347908/karoor-tragedy-vijays-third-phase-of-interrogation-before-cbi-completes-new"
published_at: "2026-03-15T22:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6e435166f1_22.jpg"
keywords: []
---

# കരൂർ ദുരന്തം; സിബിഐക്ക് മുന്നിൽ വിജയിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി

> **Lead Summary:** **ന്യൂഡൽഹി: **കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയിയെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് വിജയ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നത്.

## Article Content

**ന്യൂഡൽഹി: **കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയിയെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് വിജയ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നത്.

ഡൽഹിയിൽ നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറോളം നീണ്ടുനിന്നു. മുൻപ് ജനുവരി 12, 19 തീയതികളിലും അദ്ദേഹം സിബിഐക്ക് മുന്നിലെത്തിയിരുന്നു. നേരത്തെ നൽകിയ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് സിബിഐ വീണ്ടും വിജയിയെ വിളിപ്പിച്ചത്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തിയ സംസ്ഥാന പര്യടനത്തിനിടെ കഴിഞ്ഞ സെപ്റ്റംബർ 27-നാണ് കരൂരിൽ ദാരുണമായ അപകടം നടന്നത്. റാലിക്കിടെയുണ്ടായ അമിതമായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വന്ന പാളിച്ചകളും കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347908/karoor-tragedy-vijays-third-phase-of-interrogation-before-cbi-completes-new)