---
title: "ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ.പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് ചുമതലയിൽ നിന്ന് നീക്കി"
english_title: "Sabarimala gold theft case; A. Padmakumar removed from LDF charge in Aranmula"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347905/sabarimala-gold-theft-case-a-padmakumar-removed-from-ldf-charge-in-aranmula"
published_at: "2026-03-15T21:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6db04ecb8a_20.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ.പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് ചുമതലയിൽ നിന്ന് നീക്കി

> **Lead Summary:** **പത്തനംതിട്ട: **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ആറന്മുള മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. പത്മകുമാറിനെതിരെയുള്ള സംഘടനാപരമായ നടപടികളിൽ നാളെ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം അന്തിമ തീരുമാനമെടുത്തേക്കും.

## Article Content

**പത്തനംതിട്ട: **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ആറന്മുള മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. പത്മകുമാറിനെതിരെയുള്ള സംഘടനാപരമായ നടപടികളിൽ നാളെ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം അന്തിമ തീരുമാനമെടുത്തേക്കും.

സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഇപ്പോൾ പ്രാഥമിക നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്മകുമാറിനെ ഒഴിവാക്കാനാണ് നിലവിൽ സാധ്യത കൽപ്പിക്കുന്നത്.

സ്വർണ്ണക്കൊള്ളക്കേസിൽ ജയിലിലായപ്പോഴും പുറത്തിറങ്ങിയപ്പോഴും അദ്ദേഹം ജില്ലാ കമ്മിറ്റി അംഗമായി തുടർന്നിരുന്നു. ഇത് പാർട്ടിക്കുള്ളിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.

അതേസമയം, പാർട്ടി ആവശ്യപ്പെട്ട വിശദീകരണത്തിന് പത്മകുമാർ മറുപടി നൽകി. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വിശദീകരണത്തിൽ അവകാശപ്പെടുന്നത്.

തപാൽ മാർഗ്ഗം ആവശ്യപ്പെട്ട വിശദീകരണത്തിന് ദൂതൻ വഴിയാണ് അദ്ദേഹം മറുപടി കൈമാറിയത്. എങ്കിലും, തെരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങൾ ഒഴിവാക്കാൻ പത്മകുമാറിനെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347905/sabarimala-gold-theft-case-a-padmakumar-removed-from-ldf-charge-in-aranmula)