---
title: "'ജനങ്ങൾ വികസന രാഷ്ട്രീയത്തിന് ഒപ്പമാണ്'; 140 സീറ്റിലും എൻഡിഎ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ"
english_title: "'People are on board with development politics'; Rajiv Chandrasekhar says NDA will contest all 140 seats"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347904/people-are-on-board-with-development-politics-rajiv-chandrasekhar-says-nda-will-contest-all-140-seats"
published_at: "2026-03-15T21:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6d3d0a551f_19.jpg"
keywords: []
---

# 'ജനങ്ങൾ വികസന രാഷ്ട്രീയത്തിന് ഒപ്പമാണ്'; 140 സീറ്റിലും എൻഡിഎ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

> **Lead Summary:** **കൊച്ചി:** കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാനമായ പോരാട്ടമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരുമെന്ന് എൻഡിഎയ്ക്ക് നൂറുശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ 95.5 ശതമാനവും പൂർത്തിയായതായും തർക്കങ്ങളില്ലാതെയാണ് സ്ഥാനാർത്ഥി നിർണ്ണയം പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**കൊച്ചി:** കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാനമായ പോരാട്ടമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരുമെന്ന് എൻഡിഎയ്ക്ക് നൂറുശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ 95.5 ശതമാനവും പൂർത്തിയായതായും തർക്കങ്ങളില്ലാതെയാണ് സ്ഥാനാർത്ഥി നിർണ്ണയം പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

> "കേരളത്തിലെ 140 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ ഇത്തവണ മത്സരരംഗത്തുണ്ടാകും. ജനങ്ങൾ വികസന രാഷ്ട്രീയത്തിന് ഒപ്പമാണ്. ധർമ്മടത്തും പറവൂരും സന്ദർശിച്ചപ്പോൾ ജനങ്ങൾ അവിടുത്തെ വികസനമില്ലായ്മയിൽ വലിയ വിഷമം പങ്കുവെച്ചു. പതിറ്റാണ്ടുകളായി ഭരിക്കുന്ന ജനപ്രതിനിധികൾ അവിടെ എന്ത് ചെയ്തുവെന്ന് അവർ ചോദിക്കുന്നുണ്ട്. സംവാദത്തിന് ആരെയും താൻ സ്വാഗതം ചെയ്യുന്നു, എന്നാൽ എതിരാളികൾ ഓടിപ്പോവുകയാണ്," രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347904/people-are-on-board-with-development-politics-rajiv-chandrasekhar-says-nda-will-contest-all-140-seats)