---
title: "കേരളത്തിൽ കോൺഗ്രസിന്റെ ആദ്യ ഘട്ട പട്ടിക നാളെ; 32 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും"
english_title: "Congress' first phase list in Kerala to be announced tomorrow; 32 candidates to be announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347893/congress-first-phase-list-in-kerala-to-be-announced-tomorrow-32-candidates-to-be-announced"
published_at: "2026-03-15T19:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6b8af556e6_12.jpg"
keywords: []
---

# കേരളത്തിൽ കോൺഗ്രസിന്റെ ആദ്യ ഘട്ട പട്ടിക നാളെ; 32 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

> **Lead Summary:** **ന്യൂഡൽഹി: **കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറക്കും. ആദ്യ ഘട്ടത്തിൽ 32 പേരുടെ പേരുകളാണ് പ്രഖ്യാപിക്കുകയെന്നും ബാക്കിയുള്ളവർ ഉൾപ്പെട്ട രണ്ടാം പട്ടിക ബുധനാഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ന്യൂഡൽഹി: **കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറക്കും. ആദ്യ ഘട്ടത്തിൽ 32 പേരുടെ പേരുകളാണ് പ്രഖ്യാപിക്കുകയെന്നും ബാക്കിയുള്ളവർ ഉൾപ്പെട്ട രണ്ടാം പട്ടിക ബുധനാഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ നിലവിലെ ദുർഭരണത്തിന് അടുത്ത 26 ദിവസത്തിനുള്ളിൽ അറുതിയുണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചാരണത്തിനായി വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പതിവിലും വ്യത്യസ്തമാണെന്നും അദ്ദേഹം വിമർശിച്ചു.

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണ്. മുസ്ലീം ലീഗുമായി സീറ്റ് പങ്കിടുന്നതിൽ നിലവിൽ തടസ്സങ്ങളില്ല. അമ്പലപ്പുഴ സീറ്റിലെ സ്ഥാനാർത്ഥിത്വം, എംപിമാരുടെ മത്സരം തുടങ്ങിയ കാര്യങ്ങളിൽ നാളെയോടെ വ്യക്തത വരും. കെ. സുധാകരനുമായി ചർച്ച നടത്തുമെന്നും എന്നാൽ ജി. സുധാകരനുമായി നിലവിൽ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347893/congress-first-phase-list-in-kerala-to-be-announced-tomorrow-32-candidates-to-be-announced)