---
title: "സിപിഐയുടെ 25 അംഗ സാരഥികൾ റെഡി; ഒല്ലൂരിൽ വീണ്ടും രാജൻ, നാദാപുരത്ത് പി. വസന്തം; സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു "
english_title: "Assembly elections, CPI announces candidates for 25 constituencies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347885/assembly-elections-cpi-announces-candidates-for-25-constituencies-new"
published_at: "2026-03-15T17:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b699d5cdf78_cpi.jpg"
keywords: []
---

# സിപിഐയുടെ 25 അംഗ സാരഥികൾ റെഡി; ഒല്ലൂരിൽ വീണ്ടും രാജൻ, നാദാപുരത്ത് പി. വസന്തം; സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു 

> **Lead Summary:** **തിരുവനന്തപുരം: ** അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. കേരളത്തിൽ ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്. 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്.

## Article Content

**തിരുവനന്തപുരം: ** അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. കേരളത്തിൽ ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്. 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്.

രണ്ടു ടേം വ്യവസ്ഥയിൽ മന്ത്രി കെ. രാജന് ഇളവു നൽകി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളിൽത്തന്നെ മത്സരിക്കും. തൃശ്ശൂരിൽ സിറ്റിങ് എം.എൽ.എ. പി. ബാലചന്ദ്രനു പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനാണ് മത്സരിക്കുന്നത്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഇ.ടി. ടൈസൺ ആണ് പറവൂരിൽ നേരിടുക. നിലവിൽ കയ്പമംഗലം എം.എൽ.എ.യാണ്. മന്ത്രിമാരിൽ കെ. രാജൻ ഒല്ലൂരിലും ജി.ആർ. അനിൽ നെടുമങ്ങാട്ടും ജനവിധി തേടുമ്പോൾ ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി. പ്രസാദ് ചേർത്തലയിലും മത്സരിക്കും.

സിറ്റിങ് എംഎൽഎമാരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടക്കം എട്ടു പേരാണ് മാറിയത്. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, പി. ബാലചന്ദ്രൻ, സി.സി. മുകുന്ദൻ, സി.കെ. ആശ, പി. സുപാൽ, ജി.എസ്. ജയലാൽ, തിരുരങ്ങാടി - അജിത് കൊളാടി, കാഞ്ഞങ്ങാട് - ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവരാണ് മറ്റുള്ളവർ. രണ്ടു സ്ത്രീകൾ വേണമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ വൈക്കത്തുനിന്ന് സി.കെ. ആശ മാറിയപ്പോൾ നാദാപുരത്ത് പി. വസന്തത്തെ സ്ഥാനാർഥിയാക്കി. മഞ്ചേരിയിൽ സിപിഐ സ്വതന്ത്രനായി എം. മുസ്തഫ മത്സരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347885/assembly-elections-cpi-announces-candidates-for-25-constituencies-new)