---
title: "വയറിന് സുഖം, ശരീരത്തിന് കുളിർമ; വേനൽക്കാലത്ത് നിങ്ങൾ ഇവ ഒഴിവാക്കരുത്!"
english_title: "Good for the stomach, cool for the body; you shouldn't miss these in summer!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347881/good-for-the-stomach-cool-for-the-body-you-shouldnt-miss-these-in-summer"
published_at: "2026-03-15T16:43:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b694e2173da_you_shouldnt_miss_these_in_summer.jpg"
keywords: []
---

# വയറിന് സുഖം, ശരീരത്തിന് കുളിർമ; വേനൽക്കാലത്ത് നിങ്ങൾ ഇവ ഒഴിവാക്കരുത്!

> **Lead Summary:** വേനൽക്കാലം ആരംഭിച്ചതോടെ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് വിദഗ്ധർ. നിർജ്ജലീകരണം തടയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില വിത്തുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണ്. നല്ല ദഹനം ലഭിക്കാനും ശരീരത്തിലെ ചൂട് കുറയ്ക്കാനും ഇത്തരം വിത്തുകൾ ശീലമാക്കുന്നത് സഹായിക്കും. 

## Article Content

വേനൽക്കാലം ആരംഭിച്ചതോടെ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് വിദഗ്ധർ. നിർജ്ജലീകരണം തടയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില വിത്തുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണ്. നല്ല ദഹനം ലഭിക്കാനും ശരീരത്തിലെ ചൂട് കുറയ്ക്കാനും ഇത്തരം വിത്തുകൾ ശീലമാക്കുന്നത് സഹായിക്കും. 

**ഫ്ലാക്സ് സീഡ്**

ഫ്ലാക്സ് സീഡ് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കും. ഇതിൽ ധാരാളം ഒമേഗ 3, ഫാറ്റി ആസിഡ്, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്.

**ചിയ സീഡ്**

നിരവധി ഗുണങ്ങൾ അടങ്ങിയതാണ് ചിയ സീഡ്. ഇത് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഓട്ട്മീൽ, തൈര്, സ്മൂത്തി എന്നിവയിലൊക്കെ ചേർത്ത് കഴിക്കാവുന്നതാണ്.

**എള്ള്**

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് എള്ള്. ഇത് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കും.

**ബേസിൽ സീഡ്**

ബേസിൽ സീഡ് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും ശരീരം തണുക്കാനും സഹായിക്കുന്നു. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.

**ഉലുവ**

രാത്രി മുഴുവൻ ഉലുവ വെള്ളത്തിൽ കുതിർക്കാൻ വെച്ചതിന് ശേഷം രാവിലെ കഴിക്കാം. ഇത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347881/good-for-the-stomach-cool-for-the-body-you-shouldnt-miss-these-in-summer)