---
title: "'ഒരു ടീമും സംഘടനയ്ക്ക് മുകളിലല്ല'; ലോകകപ്പിലെ നാടകീയ നീക്കങ്ങളിൽ മറുപടിയുമായി ജയ് ഷാ!"
english_title: "Jay Shah responds to dramatic moves in the World Cup!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347877/jay-shah-responds-to-dramatic-moves-in-the-world-cup"
published_at: "2026-03-15T16:25:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6905cbd66f_22.jpg"
keywords: []
---

# 'ഒരു ടീമും സംഘടനയ്ക്ക് മുകളിലല്ല'; ലോകകപ്പിലെ നാടകീയ നീക്കങ്ങളിൽ മറുപടിയുമായി ജയ് ഷാ!

> **Lead Summary:** **മുംബൈ: [ **മുംബൈയിൽ നടന്ന പുരസ്‌കാര ചടങ്ങിൽ സംസാരിക്കവെ, ഐസിസി ചെയർമാൻ ജയ് ഷാ ടി20 ലോകകപ്പിന് തൊട്ടുമുമ്പുണ്ടായ നാടകീയ നീക്കങ്ങളെക്കുറിച്ച് മനസ് തുറന്നു. ഒരു ടീമും ക്രിക്കറ്റ് സംഘടനയ്ക്ക് മുകളിലല്ലെന്നും എല്ലാ ടീമുകളുടെയും കൂട്ടായ പങ്കാളിത്തമാണ് ഐസിസിയുടെ കരുത്തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

## Article Content

**മുംബൈ: [ **മുംബൈയിൽ നടന്ന പുരസ്‌കാര ചടങ്ങിൽ സംസാരിക്കവെ, ഐസിസി ചെയർമാൻ ജയ് ഷാ ടി20 ലോകകപ്പിന് തൊട്ടുമുമ്പുണ്ടായ നാടകീയ നീക്കങ്ങളെക്കുറിച്ച് മനസ് തുറന്നു. ഒരു ടീമും ക്രിക്കറ്റ് സംഘടനയ്ക്ക് മുകളിലല്ലെന്നും എല്ലാ ടീമുകളുടെയും കൂട്ടായ പങ്കാളിത്തമാണ് ഐസിസിയുടെ കരുത്തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയതും, പിന്നാലെ ബഹിഷ്‌കരണ ഭീഷണി മുഴക്കിയ പാകിസ്ഥാൻ ഒടുവിൽ നിലപാട് മാറ്റി കളത്തിലിറങ്ങിയതും വലിയ ചർച്ചയായിരുന്നു.

ഈ വിവാദങ്ങൾക്കിടയിലും ടൂർണമെന്റ് വൻ വിജയമായതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തി നടത്തിയ ടൂർണമെന്റ്, 72 ലക്ഷം പേർ തത്സമയം കണ്ട് ലോക റെക്കോർഡ് സ്ഥാപിച്ചതായും യുഎസ്എ, നേപ്പാൾ തുടങ്ങിയ ടീമുകളുടെ പ്രകടനം ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കവെ, നായകൻ സൂര്യകുമാർ യാദവിനും പരിശീലകൻ ഗൗതം ഗംഭീറിനും അദ്ദേഹം പ്രത്യേക സന്ദേശം നൽകി. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ സ്വർണ്ണമെഡൽ നേടുക എന്നതാവണം ടീം ഇന്ത്യയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

വിജയത്തിന്റെ നെറുകയിൽ നിന്ന് താഴേക്ക് വീഴാൻ നിമിഷങ്ങൾ മതിയെന്നും എന്നാൽ ഉയരങ്ങളിലെത്താൻ വർഷങ്ങളുടെ കഠിനാധ്വാനം ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2030 മുതൽ 2036 വരെയുള്ള വർഷങ്ങളിലെ വെല്ലുവിളികൾ മുന്നിൽക്കണ്ട് വേണം ടീം ഇന്ത്യ ഇനി തയ്യാറെടുപ്പുകൾ നടത്താനെന്നും ജയ് ഷാ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347877/jay-shah-responds-to-dramatic-moves-in-the-world-cup)