---
title: "എണ്ണയിൽ മുക്കി പൊരിക്കേണ്ട, പാനിൽ ചുട്ടെടുക്കാം; നോമ്പുതുറയ്ക്ക് ഇതാ ഒരു സ്പെഷ്യൽ അറബിക് വിഭവം"
english_title: "Don't fry in oil, bake in a pan; Here's a special Arabic dish for fasting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347876/dont-fry-in-oil-bake-in-a-pan-heres-a-special-arabic-dish-for-fasting"
published_at: "2026-03-15T16:22:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b690c2215f8_Heres_a_special_Arabic_dish_for_fasting.jpg"
keywords: []
---

# എണ്ണയിൽ മുക്കി പൊരിക്കേണ്ട, പാനിൽ ചുട്ടെടുക്കാം; നോമ്പുതുറയ്ക്ക് ഇതാ ഒരു സ്പെഷ്യൽ അറബിക് വിഭവം

> **Lead Summary:** ഇത്തവണത്തെ ഇഫ്താറിന് എണ്ണയിൽ മുക്കി പൊരിച്ച പലഹാരങ്ങൾ ഒഴിവാക്കിയാലോ? ആരോഗ്യവും രുചിയും ഒരുപോലെ ഒത്തിണങ്ങുന്ന പ്രശസ്തമായ അറബിക് വിഭവം 'മുർത്തബക്ക്' ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. എണ്ണ അധികം ഉപയോഗിക്കാതെ, ചിക്കനും മുട്ടയും പച്ചക്കറികളും ചേർത്ത് പാനിൽ ചുട്ടെടുക്കാവുന്ന ഈ വിഭവം നോമ്പുതുറ വിരുന്നുകൾക്ക് ഒരു പുതിയ അനുഭവം നൽകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

## Article Content

ഇത്തവണത്തെ ഇഫ്താറിന് എണ്ണയിൽ മുക്കി പൊരിച്ച പലഹാരങ്ങൾ ഒഴിവാക്കിയാലോ? ആരോഗ്യവും രുചിയും ഒരുപോലെ ഒത്തിണങ്ങുന്ന പ്രശസ്തമായ അറബിക് വിഭവം 'മുർത്തബക്ക്' ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. എണ്ണ അധികം ഉപയോഗിക്കാതെ, ചിക്കനും മുട്ടയും പച്ചക്കറികളും ചേർത്ത് പാനിൽ ചുട്ടെടുക്കാവുന്ന ഈ വിഭവം നോമ്പുതുറ വിരുന്നുകൾക്ക് ഒരു പുതിയ അനുഭവം നൽകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ:**

**
**

**മാവ് തയ്യാറാക്കാൻ:**

**

മൈദ - 3 കപ്പ്

നെയ്യ് - 2 ടേബിൾ സ്പൂൺ

മുട്ട - 1

ഉപ്പ് - ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്

ചിക്കൻ ഫില്ലിംഗ് തയ്യാറാക്കാൻ:

എല്ലില്ലാത്ത ചിക്കൻ (ചെറുതായി അരിഞ്ഞത്) - 400 ഗ്രാം

സവാള - 2 എണ്ണം

ഇഞ്ചി, വെളുത്തുള്ളി (അരിഞ്ഞത്) - 1 ടേബിൾ സ്പൂൺ

പച്ചമുളക് - 3 എണ്ണം

മുളകുപൊടി - 1.5 ടീസ്പൂൺ

മല്ലിപ്പൊടി - 1 ടീസ്പൂൺ

ജീരകപ്പൊടി - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി, ഗരം മസാല, ചില്ലി ഫ്ലേക്സ് - അര ടീസ്പൂൺ വീതം

**

**മുട്ട മിശ്രിതം :**

**

മുട്ട - 4 എണ്ണം

തക്കാളി - 1 (കുരു കളഞ്ഞത്)

ക്യാപ്സിക്കം - പകുതി

സ്പ്രിംഗ് ഒനിയൻ, മല്ലിയില - ആവശ്യത്തിന്

കുരുമുളകുപൊടി - 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:**

മൈദയിൽ നെയ്യ്, ഉപ്പ്, മുട്ട എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കുക . ഇതിന് മുകളിൽ അല്പം നെയ്യ് പുരട്ടി 15-20 മിനിറ്റ് മാറ്റി വെക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ശേഷം സവാള ചേർത്ത് വാടി വരുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർക്കുക . ഇതിലേക്ക് മസാലപ്പൊടികൾ ചേർത്ത് നന്നായി വേവിച്ചെടുക്കുക. വെള്ളം അധികം ചേർക്കാതെ വേവിക്കാൻ ശ്രദ്ധിക്കണം.

ഒരു പാത്രത്തിൽ 4 മുട്ടകൾ പൊട്ടിച്ചൊഴിച്ച് അതിലേക്ക് ഉപ്പ്, കുരുമുളകുപൊടി, ചില്ലി ഫ്ലേക്സ്, അരിഞ്ഞ പച്ചക്കറികൾ (തക്കാളി, ക്യാപ്സിക്കം, സ്പ്രിംഗ് ഒനിയൻ) എന്നിവ ചേർക്കുക . ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കൻ മസാലയും ചേർത്ത് നന്നായി ഇളക്കുക.

തയ്യാറാക്കിയ മാവിൽ നിന്ന് ഓരോ ഉരുളകൾ എടുത്ത് നേരിയ രീതിയിൽ പരത്തുക. ഇതിന്റെ നടുവിലായി 3-4 സ്പൂൺ ഫില്ലിംഗ് വെച്ച് നാല് വശത്തുനിന്നും ചതുരാകൃതിയിൽ മടക്കുക.

ഒരു പാനിൽ അല്പം നെയ്യ് പുരട്ടി മടക്കി വെച്ചിരിക്കുന്ന സ്നാക്സ് വെക്കുക. കുറഞ്ഞ തീയിൽ വേണം ഇത് വേവിച്ചെടുക്കാൻ. രണ്ട് വശവും മൊരിഞ്ഞു വരുമ്പോൾ വശങ്ങളും തിരിച്ചിട്ട് വേവിക്കുക .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347876/dont-fry-in-oil-bake-in-a-pan-heres-a-special-arabic-dish-for-fasting)