---
title: "കേരളം വിധി എഴുതും; വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4 ന്, ഇലക്ഷൻ തീയതികൾ പ്രഖ്യാപിച്ചു "
english_title: "kerala  Assembly Election 2026, Polling April9, Counting May4"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347875/kerala-assembly-election-2026-polling-april-9-counting-may-4-new-update"
published_at: "2026-03-15T16:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6901b2ffea_eelction_kerala.jpg"
keywords: []
---

# കേരളം വിധി എഴുതും; വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4 ന്, ഇലക്ഷൻ തീയതികൾ പ്രഖ്യാപിച്ചു 

> **Lead Summary:** **തിരുവനന്തപുരം: ** ആകാംക്ഷയോടെ കാത്തിരുന്ന കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെര‍ഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു. ഏപ്രിൽ 9 സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ആവേശകരമായ പോരാട്ടത്തിനൊടുവിൽ മെയ് 4-ന് വോട്ടെണ്ണൽ നടക്കും.

## Article Content

**തിരുവനന്തപുരം: ** ആകാംക്ഷയോടെ കാത്തിരുന്ന കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെര‍ഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു. ഏപ്രിൽ 9 സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ആവേശകരമായ പോരാട്ടത്തിനൊടുവിൽ മെയ് 4-ന് വോട്ടെണ്ണൽ നടക്കും.

ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4 നായിരിക്കും.**

കേരളത്തിൽ ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക.  തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ്ഐആറിനുശേഷം മാർച്ച്‌ 13 വരെയുള്ള കണക്ക് പ്രകാരം 2,71,11,856 പേരാണ് ആകെ വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയിൽ പേരുചേര്‍ക്കാൻ സമയം അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.

കേരളത്തിൽ 2.70 കോടി വോട്ടർമാരാണുള്ളതെന്ന് മുഖ്യ തെര‍ഞ്ഞെടുപ്പ് കമ്മീഷർ വ്യക്തമാക്കി. 4.24 ലക്ഷം പുതിയ വോട്ടർമാരാണ്. കേരളത്തിൽ 100 വയസിന് മുകളിൽ 1571 വോട്ടർമാരാണുള്ളത്. 30471 പോളിംഗ് സ്റ്റേഷനുകളാണ് കേരളത്തിലുണ്ടാകുക. വലിയ ജനാധിപത്യ ഉത്സവാണ് തെരഞ്ഞെടുപ്പെന്നും അതിൽ എല്ലാവരും പങ്കാളിയാകണമെന്നും ധ്യാനേഷ് കുമാർ ആവശ്യപ്പെട്ടു. സുതാര്യവും, സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി.

കേരളം ബൂത്തിലെത്തുമ്പോൾ അറിയേണ്ടതെല്ലാം

*ആകെ വോട്ടർമാർ 2,71,11,856 (മാർച്ച് 13 വരെ)*

*സ്ത്രീ വോട്ടർമാർ 1.38 കോടിയിലധികം*

*പുരുഷ വോട്ടർമാർ 1.32 കോടിയിലധികം*

*ഭിന്നലിംഗ വോട്ടർമാർ 227*

*18-19 വയസ്സിന് ഇടയിലുളളവർ 4,24,518*

*ആകെ പോളിങ് ബൂത്തുകൾ 30,471*

*കൂടിയ പോളിങ് ബൂത്തുകൾ 5034*

*വോട്ടെണ്ണൽ കേന്ദ്രങ്ങൾ 41*

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347875/kerala-assembly-election-2026-polling-april-9-counting-may-4-new-update)