---
title: "ഗാർഹിക ഗ്യാസ് വിതരണം സുഗമം; ആശങ്ക വേണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ"
english_title: "Domestic gas supply is smooth; no need to worry, says Minister G.R. Anil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347854/domestic-gas-supply-is-smooth-no-need-to-worry-says-minister-gr-anil"
published_at: "2026-03-15T14:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b67739b0072_7.jpg"
keywords: []
---

# ഗാർഹിക ഗ്യാസ് വിതരണം സുഗമം; ആശങ്ക വേണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ ഗാർഹിക പാചകവാതക വിതരണത്തിൽ തടസ്സങ്ങളില്ലെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവിൽ 18 ദിവസത്തേക്ക് ആവശ്യമായ 14,536 സിലിണ്ടറുകൾ സ്റ്റോക്കുണ്ട്.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ ഗാർഹിക പാചകവാതക വിതരണത്തിൽ തടസ്സങ്ങളില്ലെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവിൽ 18 ദിവസത്തേക്ക് ആവശ്യമായ 14,536 സിലിണ്ടറുകൾ സ്റ്റോക്കുണ്ട്.

എന്നാൽ, വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ക്ഷാമം സംസ്ഥാനത്ത് അതീവ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ മുൻഗണനാ ക്രമത്തിലായിരിക്കും ഇനി വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യുക.

നിലവിൽ മൊത്തം വിതരണത്തിന്റെ 20 ശതമാനം മാത്രമാണ് ഈ മേഖലയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. ഹോട്ടൽ ഉൾപ്പെടെയുള്ള വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഈ വിഹിതം 30 ശതമാനമായി ഉയർത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347854/domestic-gas-supply-is-smooth-no-need-to-worry-says-minister-gr-anil)