---
title: "നേപ്പാളിൽ തീർത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 7 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം"
english_title: "Pilgrim bus overturns in Nepal; 7 Indians die in tragedy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347850/pilgrim-bus-overturns-in-nepal-7-indians-die-in-tragedy"
published_at: "2026-03-15T14:28:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b675122b818_6.jpg"
keywords: []
---

# നേപ്പാളിൽ തീർത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 7 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

> **Lead Summary:** **നേപ്പാൾ: **നേപ്പാളിലെ ഗൂർഖ ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് ഇന്ത്യക്കാർ മരിച്ചു. മനകമന ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ രണ്ട് പേർ നേപ്പാൾ സ്വദേശികളാണ്.

## Article Content

**നേപ്പാൾ: **നേപ്പാളിലെ ഗൂർഖ ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് ഇന്ത്യക്കാർ മരിച്ചു. മനകമന ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ രണ്ട് പേർ നേപ്പാൾ സ്വദേശികളാണ്.

പരിക്കേറ്റവരെ ഭരത്പൂരിലെ ചിത്വാൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നേപ്പാളിലെ ദുർഘടമായ പാതകളിൽ വാഹനാപകടങ്ങൾ പതിവാകുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 2024 ഓഗസ്റ്റിലും സമാനമായ രീതിയിൽ ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 27 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347850/pilgrim-bus-overturns-in-nepal-7-indians-die-in-tragedy)