---
title: "കര്‍ണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; പൊലീസ് ഉദ്യോഗസ്ഥരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം"
english_title: "Car and lorry collide in Karnataka; Three police officers die in tragic accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347834/car-and-lorry-collide-in-karnataka-three-police-officers-die-in-tragic-accident-new"
published_at: "2026-03-15T13:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6680387885_accifdent.jpg"
keywords: []
---

# കര്‍ണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; പൊലീസ് ഉദ്യോഗസ്ഥരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **ബെംഗളൂരു: ** കര്‍ണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം . പൊലീസ് ഉദ്യോഗസ്ഥരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കർണാടകയിലെ ചിത്രദുർഗയിൽ ഇന്ന് രാവിലെയാണ് സംഭവം . റിസർവ് പൊലീസ് ഇൻസ്‌പെക്ടർമാർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് മരിച്ചത്.

## Article Content

**ബെംഗളൂരു: ** കര്‍ണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം . പൊലീസ് ഉദ്യോഗസ്ഥരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കർണാടകയിലെ ചിത്രദുർഗയിൽ ഇന്ന് രാവിലെയാണ് സംഭവം . റിസർവ് പൊലീസ് ഇൻസ്‌പെക്ടർമാർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് മരിച്ചത്.

രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഈശ്വർ, മഹന്തേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ, ചെല്ലക്കരയിൽ വച്ചു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളുരുവിൽ നിന്ന് ബെല്ലാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347834/car-and-lorry-collide-in-karnataka-three-police-officers-die-in-tragic-accident-new)