---
title: "വിഷം കൊടുത്തു കൊന്നു, നദിക്കരയിൽ കുഴിച്ചുമൂടി!  തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നതിൽ കേസെടുത്ത് പൊലീസ് "
english_title: "Around 100 stray dogs poisoned to death in Telangana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347806/around-100-stray-dogs-poisoned-to-death-in-telangana"
published_at: "2026-03-15T11:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b64a432b7eb_dog.jpg"
keywords: []
---

# വിഷം കൊടുത്തു കൊന്നു, നദിക്കരയിൽ കുഴിച്ചുമൂടി!  തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നതിൽ കേസെടുത്ത് പൊലീസ് 

> **Lead Summary:** ** **തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിൽ നൂറോളം തെരുവുനായ്ക്കളെ വിഷം കൊടുത്തു കൊന്നതായി റിപ്പോർട്ട്. കിശ്ത്പുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. ഗ്രാമമുഖ്യനും കൂട്ടാളികളും ചേർന്നാണ് നായകളെ കൂട്ടക്കൊല ചെയ്തതെന്നാണ് പ്രാഥമിക വിവരം.

## Article Content

** **തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിൽ നൂറോളം തെരുവുനായ്ക്കളെ വിഷം കൊടുത്തു കൊന്നതായി റിപ്പോർട്ട്. കിശ്ത്പുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. ഗ്രാമമുഖ്യനും കൂട്ടാളികളും ചേർന്നാണ് നായകളെ കൂട്ടക്കൊല ചെയ്തതെന്നാണ് പ്രാഥമിക വിവരം.

ഇതിനെതിരെ മൃഗസ്നേഹിയായ ഗൗതം എന്നയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിന്മേൽ ഗ്രാമത്തിലെ സർപഞ്ചിനും ഗ്രാമപഞ്ചായത്തിനുമെതിരെ കേസെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി തന്നെയാണ് തെരുവുനായ്ക്കളെ കൊല്ലാൻ മുൻകൈ എടുത്തത് എന്നാണ് വിവരം.

പുറത്തുനിന്ന് രണ്ടുപേരെ കൊണ്ടുവന്ന് നായ്ക്കളെ വിഷംകൊടുത്ത് കൊന്നുവെന്നും നദിക്കരയിൽ കുഴിച്ചുമൂടിയെന്നുമാണ് കണ്ടെത്തൽ. കഴിഞ്ഞ കുറച്ച് മാസങ്ങളായി തെലങ്കാനയിലെ വിവിധ ഭാഗങ്ങളിലും വ്യാപകമായി തെരുവുനായ്ക്കളെ കൊല്ലുന്നതായി കാണപ്പെടുന്നുണ്ട്. നിരവധി ഗ്രാമപഞ്ചായത്ത് സർപഞ്ചുകൾക്കെതിരെയാണ് കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347806/around-100-stray-dogs-poisoned-to-death-in-telangana)