---
title: "'നാല് മണിക്ക് നിർണായകം'; കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് അറിയാം"
english_title: "Election dates in five states including Kerala will be announced today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347793/election-dates-in-five-states-including-kerala-will-be-announced-today-new"
published_at: "2026-03-15T10:12:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b639201fdd0_Election_dates_in_five_states_including_Kerala_will_be_announced_today.jpg"
keywords: []
---

# 'നാല് മണിക്ക് നിർണായകം'; കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് അറിയാം

> **Lead Summary:** ദില്ലി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാകും നിർണ്ണായകമായ പ്രഖ്യാപനമുണ്ടാകുക. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം കമ്മീഷൻ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. കമ്മീഷന്റെ പ്രഖ്യാപനം വരുന്നതോടെ സംസ്ഥാനങ്ങളിൽ ഔദ്യോഗികമായി പെരുമാറ്റച്ചട്ടം നിലവിൽ വരും. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടക്കാനിരിക്കെ രാജ്യം മുഴുവൻ ഇന്ന് വൈകിട്ടത്തെ പ്രഖ്യാപനത്തെ ഉറ്റുനോക്കുകയാണ്.

## Article Content

ദില്ലി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാകും നിർണ്ണായകമായ പ്രഖ്യാപനമുണ്ടാകുക. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം കമ്മീഷൻ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. കമ്മീഷന്റെ പ്രഖ്യാപനം വരുന്നതോടെ സംസ്ഥാനങ്ങളിൽ ഔദ്യോഗികമായി പെരുമാറ്റച്ചട്ടം നിലവിൽ വരും. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടക്കാനിരിക്കെ രാജ്യം മുഴുവൻ ഇന്ന് വൈകിട്ടത്തെ പ്രഖ്യാപനത്തെ ഉറ്റുനോക്കുകയാണ്.

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

പ്രഖ്യാപനത്തിന് മുൻപായി ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നാണ് വിവരം. കഴിഞ്ഞ തവണ എട്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന പശ്ചിമബം​ഗാളിൽ ഇത്തവണ രണ്ടോ മൂന്നോ ഘട്ടമായി പൂർത്തിയാക്കണമെന്നാണ് രാഷട്രീയ പാർട്ടികൾ ആവശ്യപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347793/election-dates-in-five-states-including-kerala-will-be-announced-today-new)