---
title: "'ആറ്റിൽ ചാടിയാൽ രക്ഷപ്പെടുമെന്ന് കരുതിയോ?' വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ 4 പവൻ മാല കവർന്നോടി; ആറ്റിൽ ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പോലീസ്"
english_title: "A man broke into a house and stole a housewife's 4-carat necklace; Police swam after the suspect jumped into the river"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347792/a-man-broke-into-a-house-and-stole-a-housewifes-4-carat-necklace-police-swam-after-the-suspect-jumped-into-the-river"
published_at: "2026-03-15T10:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b636d9c685d_Police_swam_after_the_suspect_jumped_into_the_river.jpg"
keywords: []
---

# 'ആറ്റിൽ ചാടിയാൽ രക്ഷപ്പെടുമെന്ന് കരുതിയോ?' വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ 4 പവൻ മാല കവർന്നോടി; ആറ്റിൽ ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പോലീസ്

> **Lead Summary:** പത്തനംതിട്ട: വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ആറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടി ആറന്മുള പോലീസ്. കോഴഞ്ചേരി സ്വദേശി പ്രസന്നയുടെ വീട്ടിൽ അതിക്രമിച്ചു കയറി നാലു പവനോളം വരുന്ന മാല പൊട്ടിച്ചോടിയ കുറുന്താർ സ്വദേശി രാജേഷാണ് പിടിയിലായത്. മാലയുമായി ഓടിയ പ്രതി പമ്പയാറ്റിലേക്ക് ചാടുകയായിരുന്നു.

## Article Content

പത്തനംതിട്ട: വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ആറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടി ആറന്മുള പോലീസ്. കോഴഞ്ചേരി സ്വദേശി പ്രസന്നയുടെ വീട്ടിൽ അതിക്രമിച്ചു കയറി നാലു പവനോളം വരുന്ന മാല പൊട്ടിച്ചോടിയ കുറുന്താർ സ്വദേശി രാജേഷാണ് പിടിയിലായത്. മാലയുമായി ഓടിയ പ്രതി പമ്പയാറ്റിലേക്ക് ചാടുകയായിരുന്നു.

എന്നാൽ ഒട്ടും വൈകാതെ തന്നെ പിന്നാലെ ആറ്റിലേക്ക് ചാടിയ പോലീസ് സംഘം പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ആറ്റിൽ നിന്ന് പ്രതിയെ പിടികൂടിയെങ്കിലും താലിയുൾപ്പെടെയുള്ള തൊണ്ടിമുതൽ കണ്ടെത്താനായിട്ടില്ല. പ്രതി ഇത് ആറ്റിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347792/a-man-broke-into-a-house-and-stole-a-housewifes-4-carat-necklace-police-swam-after-the-suspect-jumped-into-the-river)