---
title: "അയോധ്യയിലേക്ക് അമ്മയെത്തുന്നു; രാമരക്ഷായന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ മാതാ അമൃതാനന്ദമയി പങ്കെടുക്കും, കായംകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ"
english_title: "Mata Amritanandamayi will participate in the installation ceremony of the Ram Raksha Yantra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347791/mata-amritanandamayi-will-participate-in-the-installation-ceremony-of-the-ram-raksha-yantra"
published_at: "2026-03-15T10:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6360c8aa37_6.jpg"
keywords: []
---

# അയോധ്യയിലേക്ക് അമ്മയെത്തുന്നു; രാമരക്ഷായന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ മാതാ അമൃതാനന്ദമയി പങ്കെടുക്കും, കായംകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ

> **Lead Summary:** **കൊല്ലം: [ **അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന സവിശേഷമായ രാമരക്ഷായന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി മാതാ അമൃതാനന്ദമയിയും സംഘവും ഇന്ന് യാത്ര തിരിക്കും.

## Article Content

**കൊല്ലം: [ **അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന സവിശേഷമായ രാമരക്ഷായന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി മാതാ അമൃതാനന്ദമയിയും സംഘവും ഇന്ന് യാത്ര തിരിക്കും.

ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അമ്മ അയോധ്യയിലേക്ക് പോകുന്നത്. കായംകുളത്തുനിന്ന് ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക ട്രെയിനിൽ അമൃതാനന്ദമയിക്കൊപ്പം ഏകദേശം 1,200 ഓളം ആശ്രമവാസികളും ഭക്തരും ഈ യാത്രയിൽ പങ്കുചേരുന്നുണ്ട്.

ഹിന്ദു നവവത്സരത്തിന്റെ തുടക്കമായ ചൈത്ര നവരാത്രിയുടെ ആദ്യ ദിനമായ ഈ മാസം 19-നാണ് ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രത്തിന്റെ രണ്ടാം നിലയിൽ ശ്രീരാമയന്ത്രം സ്ഥാപിക്കുന്ന സുപ്രധാന കർമ്മത്തിന് പുറമെ, രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കുന്ന വിവിധ പരിപാടികളും അന്ന് അരങ്ങേറും.

ക്ഷേത്ര നിർമ്മാണത്തിൽ അഹോരാത്രം പ്രയത്നിച്ച 400-ഓളം തൊഴിലാളികളെ ചടങ്ങിൽ രാഷ്ട്രപതി ആദരിക്കും. അതോടൊപ്പം തന്നെ രണ്ടാം നിലയിലുള്ള 'ശ്രീരാമ നാമ മന്ദിർ' ഉദ്ഘാടനവും അന്നേ ദിവസം നടക്കും.

രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖ സന്യാസിവര്യന്മാരും സാംസ്കാരിക നായകന്മാരും ഒത്തുചേരുന്ന ഈ ചടങ്ങ് ഭക്തിനിർഭരമായ വലിയൊരു സംഗമത്തിനാണ് വേദിയാകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347791/mata-amritanandamayi-will-participate-in-the-installation-ceremony-of-the-ram-raksha-yantra)