---
title: "കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച: അശ്വതി തിരുനാളിന്റെ രണ്ട് കോടി രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയി"
english_title: "Massive robbery at Kawadiyar Palace"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347786/massive-robbery-at-kawadiyar-palace"
published_at: "2026-03-15T09:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6308888e9a_3.jpg"
keywords: []
---

# കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച: അശ്വതി തിരുനാളിന്റെ രണ്ട് കോടി രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയി

> **Lead Summary:** **തിരുവനന്തപുരം: [ **കവടിയാർ കൊട്ടാരത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി.

## Article Content

**തിരുവനന്തപുരം: [ **കവടിയാർ കൊട്ടാരത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി.

സംഭവത്തിൽ കൊട്ടാരം അധികൃതരുടെ പരാതിയെത്തുടർന്ന് പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാരമ്പര്യമായി കൈമാറി വന്നതും അത്യപൂർവ്വവുമായ നിരവധി ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നത്.

ഏകദേശം 12 ഇനങ്ങളിലായി പത്തൊൻപതോളം പവൻ സ്വർണ്ണവും വിലപിടിപ്പുള്ള രത്നങ്ങൾ പതിപ്പിച്ച ആഭരണങ്ങളുമാണ് കവർച്ച ചെയ്യപ്പെട്ടത്. പവിഴവും സ്വർണ്ണ മുത്തുകളും കോർത്ത മാലകൾ, പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരങ്ങൾ, വിവിധയിനം വളകൾ, സ്വർണ്ണ കുഴിമിന്നു മാല എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എട്ടു ലക്ഷം രൂപയോളം വിലമതിക്കുന്ന പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, റൂബിയും ഡയമണ്ടും പതിപ്പിച്ച ആഭരണങ്ങളും നഷ്ടപ്പെട്ടവയിൽ പ്രധാനമാണ്. കൂടാതെ, പത്മനാഭസ്വാമിയുടെ രൂപം പതിച്ച സ്വർണ്ണപ്പതക്കം, അഞ്ച് കുതിരപ്പവൻ നാണയങ്ങൾ, ഇനാമൽ വർക്കുകൾ ചെയ്ത സ്വർണ്ണ ചെയിനുകൾ എന്നിവയും മോഷണം പോയിട്ടുണ്ട്.

കൊട്ടാരത്തിനുള്ളിലെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് നടന്ന ഈ വൻ കവർച്ചയിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347786/massive-robbery-at-kawadiyar-palace)