---
title: "രണ്ട് വർഷമായിട്ടും നന്നാക്കിയില്ല; മെഡിക്കൽ കോളജിലെ അണുനശീകരണ സംവിധാനം പൂർണ്ണമായും തകരാറിൽ"
english_title: "Surgical equipment malfunctions at Thiruvananthapuram Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347784/surgical-equipment-malfunctions-at-thiruvananthapuram-medical-college"
published_at: "2026-03-15T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b62ec76ef8e_2.jpg"
keywords: []
---

# രണ്ട് വർഷമായിട്ടും നന്നാക്കിയില്ല; മെഡിക്കൽ കോളജിലെ അണുനശീകരണ സംവിധാനം പൂർണ്ണമായും തകരാറിൽ

> **Lead Summary:** **തിരുവനന്തപുരം: [ **തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന സംവിധാനങ്ങൾ പൂർണ്ണമായും തകരാറിലായതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുന്നു.

## Article Content

**തിരുവനന്തപുരം: [ **തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന സംവിധാനങ്ങൾ പൂർണ്ണമായും തകരാറിലായതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുന്നു.

ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന നാല് മെഷീനുകളും നിലവിൽ പ്രവർത്തനരഹിതമാണ്. 2024-ൽ തകരാറിലായ രണ്ട് മെഷീനുകൾ നന്നാക്കാൻ ഇതുവരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബാക്കിയുള്ള രണ്ട് മെഷീനുകൾ കൂടി പണിമുടക്കിയത്.

ഇതോടെ, അടിയന്തര ശസ്ത്രക്രിയകൾക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആംബുലൻസിൽ കയറ്റി സമീപത്തെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചാണ് ഇപ്പോൾ അണുവിമുക്തമാക്കുന്നത്.

പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ ഉൾപ്പെടെ നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കൽ കോളജുകളിൽ ഒന്നിൽ ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നത് രോഗികളുടെ സുരക്ഷയെയും ശസ്ത്രക്രിയകളുടെ കൃത്യതയെയും ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.

മെഷീനുകൾ എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347784/surgical-equipment-malfunctions-at-thiruvananthapuram-medical-college)