---
title: "കർഷകർക്ക് ആശ്വാസം; പെൻഷൻ വിതരണത്തിന് 24.27 കോടി രൂപ വകയിരുത്തി; കൂടുതൽ ഗുണഭോക്താക്കൾ പട്ടികയിലേക്ക്"
english_title: "Small and marginal farmers pension scheme expanded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347781/small-and-marginal-farmers-pension-scheme-expanded"
published_at: "2026-03-15T08:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6232651e69_pension.jpg"
keywords: []
---

# കർഷകർക്ക് ആശ്വാസം; പെൻഷൻ വിതരണത്തിന് 24.27 കോടി രൂപ വകയിരുത്തി; കൂടുതൽ ഗുണഭോക്താക്കൾ പട്ടികയിലേക്ക്

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്തെ കർഷകർക്ക് കൈത്താങ്ങായി ചെറുകിട-നാമമാത്ര കർഷക പെൻഷൻ പദ്ധതി വിപുലീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്തെ കർഷകർക്ക് കൈത്താങ്ങായി ചെറുകിട-നാമമാത്ര കർഷക പെൻഷൻ പദ്ധതി വിപുലീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

2021-ന് ശേഷം 60 വയസ് പൂർത്തിയായ 10,115 കർഷകരെ കൂടി പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തി. ഇവർക്ക് പ്രതിമാസം 2,000 രൂപ വീതം പെൻഷൻ ലഭിക്കും. പദ്ധതിയുടെ നടത്തിപ്പിനായി 24.276 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

നിലവിൽ 6,201 കർഷകർ ഈ പദ്ധതിയിലൂടെ ആനുകൂല്യം കൈപ്പറ്റുന്നുണ്ട്. ഇവർക്ക് പുറമെയാണ് പുതുതായി പതിനായിരത്തിലധികം പേരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയത്.

കൂടാതെ, കൃഷിവകുപ്പ് ഡയറക്ടർ സമർപ്പിച്ച 2,225 പുതിയ അപേക്ഷകൾ കൂടി അടിയന്തരമായി പരിശോധിച്ച് നടപടിയെടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കർഷക ക്ഷേമ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347781/small-and-marginal-farmers-pension-scheme-expanded)