---
title: "മെയ് അഞ്ചിനകം വോട്ടെണ്ണൽ; കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ, ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "The election date will be announced today or tomorrow."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347772/the-election-date-will-be-announced-today-or-tomorrow-new"
published_at: "2026-03-15T07:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b612ade51e6_fdd.jpg"
keywords: []
---

# മെയ് അഞ്ചിനകം വോട്ടെണ്ണൽ; കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ, ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** **തിരുവനന്തപുരം: **കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു.

## Article Content

**തിരുവനന്തപുരം: **കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേനാ വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയ്യാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

അതേസമയം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ മുസ്‌ലിം ലീഗില്‍ ചര്‍ച്ചകള്‍ സജീവം. സിറ്റിങ് എംഎല്‍എ എം കെ മുനീര്‍ ഇക്കുറി മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഉറപ്പായതോടെയാണ് മറ്റ് പേരുകളിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിയത്.

വി എം ഉമ്മര്‍ മാസ്റ്റര്‍, എ എ റസാഖ് മാസ്റ്റര്‍, സൈനുല്‍ ആബീദീന്‍ തങ്ങള്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇപ്പോള്‍ സജീവമായിട്ടുള്ളത്. പ്രാദേശികമായി സജീവമായിട്ടുള്ള നേതാക്കളെ ഇക്കുറി മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന് കൊടുവള്ളിയിലെ നിരവധി പാര്‍ട്ടി ഘടകങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പി കെ ഫിറോസിന്റെ പേരും മണ്ഡലത്തിലേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347772/the-election-date-will-be-announced-today-or-tomorrow-new)