---
title: "'ശൂധാകരൻ,  'പാര്‍ട്ടിയാണ് വലുത്? പുറത്ത് പോയാല്‍ ഞാനും ശൂ'; ജി സുധാകരനെ വീണ്ടും പരിഹസിച്ച് എം എം മണിയുടെ ഫേസ്ബുക്ക്  പോസ്റ്റ് "
english_title: "'Shudhakaran'; MMMani mocks G Sudhakaran again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347771/shudhakaran-mmmani-mocks-g-sudhakaran-again"
published_at: "2026-03-15T07:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b611af29c54_post.jpg"
keywords: []
---

# 'ശൂധാകരൻ,  'പാര്‍ട്ടിയാണ് വലുത്? പുറത്ത് പോയാല്‍ ഞാനും ശൂ'; ജി സുധാകരനെ വീണ്ടും പരിഹസിച്ച് എം എം മണിയുടെ ഫേസ്ബുക്ക്  പോസ്റ്റ് 

> **Lead Summary:** **തൊടുപുഴ: **സിപിഐഎം നേതൃത്വവുമായി അകന്നുനിൽക്കുന്ന മുൻമന്ത്രി ജി. സുധാകരനെതിരെ വീണ്ടും പരിഹാസവുമായി എം.എം. മണി എംഎൽഎ. ഫേസ്ബുക്കിൽ പങ്കുവെച്ച ഒറ്റവാക്കിലുള്ള കുറിപ്പിലൂടെയാണ് മണി സുധാകരനെ ലക്ഷ്യം വെച്ചത്. 'ശൂധാകരൻ' എന്ന് മാത്രം കുറിച്ച പോസ്റ്റിന് താഴെ കമന്റ് ബോക്സിലും മണി തന്റെ പരിഹാസം തുടർന്നു.

## Article Content

**തൊടുപുഴ: **സിപിഐഎം നേതൃത്വവുമായി അകന്നുനിൽക്കുന്ന മുൻമന്ത്രി ജി. സുധാകരനെതിരെ വീണ്ടും പരിഹാസവുമായി എം.എം. മണി എംഎൽഎ. ഫേസ്ബുക്കിൽ പങ്കുവെച്ച ഒറ്റവാക്കിലുള്ള കുറിപ്പിലൂടെയാണ് മണി സുധാകരനെ ലക്ഷ്യം വെച്ചത്. 'ശൂധാകരൻ' എന്ന് മാത്രം കുറിച്ച പോസ്റ്റിന് താഴെ കമന്റ് ബോക്സിലും മണി തന്റെ പരിഹാസം തുടർന്നു.

കമന്റ് ബോക്‌സില്‍ 'പാര്‍ട്ടിയാണ് വലുത്?? പുറത്ത് പോയാല്‍ ഞാനും ശൂ' എന്നും അദ്ദേഹം കുറിച്ചു.  പാർട്ടി വിട്ടാൽ ജി സുധാകരൻ വെറും ശൂ ആണെന്നും പാർട്ടിയിൽ ആരെയും കെട്ടിയിട്ടിട്ടില്ലെന്നും സുധാകരൻ വെല്ലുവിളിയാകില്ലെന്നും നേരത്തെയും എം എം മണി പ്രതികരിച്ചിരുന്നു.

ജി സുധാകരൻ മത്സരിച്ചാലും പാർട്ടിക്ക് ഒരു കോപ്പും ഇല്ല. പാർട്ടിക്ക് കാര്യങ്ങൾ നോക്കാൻ അറിയാം. സുധാകരനെ പാർട്ടി മന്ത്രി വരെയാക്കിയെന്നും എം എം മണി പറഞ്ഞു. പാർട്ടിയിൽ നിന്ന് പോയാൽ പോട്ടെന്നു വെയ്ക്കും അയ്യോ മോനെ പോകല്ലേ എന്ന് പറയില്ലയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരൻ അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.

'കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല,' സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം യുഡിഎഫ് പിന്തുണയോടെ താൻ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347771/shudhakaran-mmmani-mocks-g-sudhakaran-again)