---
title: "പരിപ്പ് കറി ഇങ്ങനെ ഒന്ന് വെച്ച് നോക്കൂ; ചോറിന് ഇതിലും നല്ലൊരു കോമ്പിനേഷൻ വേറെയില്ല"
english_title: "Try making dal curry like this."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347762/try-making-dal-curry-like-this"
published_at: "2026-03-14T23:09:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b59df75028b_23.jpg"
keywords: []
---

# പരിപ്പ് കറി ഇങ്ങനെ ഒന്ന് വെച്ച് നോക്കൂ; ചോറിന് ഇതിലും നല്ലൊരു കോമ്പിനേഷൻ വേറെയില്ല

> **Lead Summary:** **പ**രിപ്പ് കറി പല വിധത്തിൽ തയാറാക്കാറുണ്ട്. എന്നാൽ വളരെ വേഗത്തിൽ മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിലും രുചിയിലും തൃശ്ശൂർ സ്റ്റൈൽ പരിപ്പ് കുത്തി കാച്ചിയത് തയ്യാറാക്കി നോക്കിയാലോ.

## Article Content

**പ**രിപ്പ് കറി പല വിധത്തിൽ തയാറാക്കാറുണ്ട്. എന്നാൽ വളരെ വേഗത്തിൽ മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിലും രുചിയിലും തൃശ്ശൂർ സ്റ്റൈൽ പരിപ്പ് കുത്തി കാച്ചിയത് തയ്യാറാക്കി നോക്കിയാലോ.

ചേരുവകൾ

പരിപ്പ് - 1 കപ്പ്

വെളുത്തുള്ളി - 4 അല്ലി

ചുവന്നുള്ളി - 4എണ്ണം

കറി വേപ്പില - 1 തണ്ട്

തയ്യാറാക്കുന്ന വിധം 

പരിപ്പ് കഴുകി വൃത്തിയാക്കിയ ശേഷം രണ്ട് ഗ്ലാസ്‌ വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് കുക്കറിൽ രണ്ട് വിസിൽ വരുന്നതുവരെ വേവിക്കുക. തുടർന്ന് ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളിയും, വെളുത്തുള്ളിയും ചതച്ചതും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ശേഷം രണ്ട് ടേബിൾ സ്പൂൺ മുളകുപൊടിയും ചേർത്ത് മൂത്തു വരുമ്പോൾ വേവിച്ചുവെച്ച പരിപ്പ് ചേർത്ത് വാങ്ങി വെക്കാം... സ്വാദിഷ്ടമായ പരിപ്പ് കുത്തി കാച്ചിയത് തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347762/try-making-dal-curry-like-this)