---
title: "വിമാനയാത്രക്കാർക്ക് വീണ്ടും പ്രഹരം; ഇന്ധന സർചാർജ് ഏർപ്പെടുത്തി ആകാശ എയറും"
english_title: "Akash Air announces fuel surcharge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347761/akash-air-announces-fuel-surcharge"
published_at: "2026-03-14T23:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b59c5eefde1_22.jpg"
keywords: []
---

# വിമാനയാത്രക്കാർക്ക് വീണ്ടും പ്രഹരം; ഇന്ധന സർചാർജ് ഏർപ്പെടുത്തി ആകാശ എയറും

> **Lead Summary:** **ന്യൂഡൽഹി: **മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളെത്തുടർന്ന് വിമാന ഇന്ധന വില കുത്തനെ ഉയർന്നതോടെ സർചാർജ് ഏർപ്പെടുത്തി കൂടുതൽ വിമാനക്കമ്പനികൾ. എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും പിന്നാലെ ആകാശ എയറും അന്താരാഷ്ട്ര സർവീസുകൾക്ക് ഇന്ധന സർചാർജ് ചുമത്താൻ തീരുമാനിച്ചു. ഇതോടെ വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർദ്ധനവുണ്ടാകുമെന്നുറപ്പായി.

## Article Content

**ന്യൂഡൽഹി: **മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളെത്തുടർന്ന് വിമാന ഇന്ധന വില കുത്തനെ ഉയർന്നതോടെ സർചാർജ് ഏർപ്പെടുത്തി കൂടുതൽ വിമാനക്കമ്പനികൾ. എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും പിന്നാലെ ആകാശ എയറും അന്താരാഷ്ട്ര സർവീസുകൾക്ക് ഇന്ധന സർചാർജ് ചുമത്താൻ തീരുമാനിച്ചു. ഇതോടെ വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർദ്ധനവുണ്ടാകുമെന്നുറപ്പായി.

ഇന്ധന സർചാർജ് പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ കമ്പനിയായ എയർ ഇന്ത്യ മൂന്ന് ഘട്ടങ്ങളിലായാണ് അധിക നിരക്ക് നടപ്പിലാക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള സാർക്ക് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് 399 രൂപയാണ് ആദ്യ ഘട്ടത്തിൽ സർചാർജ് ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര റൂട്ടുകളിൽ യാത്രാ ദൈർഘ്യം കണക്കിലെടുത്ത് 199 രൂപ മുതൽ 1,300 രൂപ വരെ അധികമായി നൽകേണ്ടി വരും. മാർച്ച് 15 മുതൽ ഈ പുതിയ നിരക്കുകൾ നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഈ വർദ്ധനവ് നേരിട്ട് ബാധകമാകും. ഇന്ധനവിലയിലെ അസ്ഥിരത തുടരുന്ന സാഹചര്യത്തിൽ മറ്റ് വിമാനക്കമ്പനികളും സമാനമായ രീതിയിൽ നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347761/akash-air-announces-fuel-surcharge)