---
title: "തിരുവനന്തപുരത്ത് പൈപ്പ് ലൈൻ ചോർച്ച; 25 വാർഡുകളിൽ ജലവിതരണം മുടങ്ങും"
english_title: "Pipeline leak in Thiruvananthapuram; Water supply to be disrupted in 25 wards"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347756/pipeline-leak-in-thiruvananthapuram-water-supply-to-be-disrupted-in-25-wards"
published_at: "2026-03-14T22:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5922d5b751_17.jpg"
keywords: []
---

# തിരുവനന്തപുരത്ത് പൈപ്പ് ലൈൻ ചോർച്ച; 25 വാർഡുകളിൽ ജലവിതരണം മുടങ്ങും

> **Lead Summary:** **തിരുവനന്തപുരം: **അമ്പലമുക്ക് ഭാഗത്തെ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് നഗരത്തിലെ 25 വാർഡുകളിൽ ജലവിതരണം തടസ്സപ്പെടും. ഇന്ന് മുതൽ മാർച്ച് 17 വരെ ജലവിതരണം പൂർണ്ണമായും മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിതരണം സാധാരണ നിലയിലാകാൻ മാർച്ച് 23 വരെ സമയമെടുക്കും.

## Article Content

**തിരുവനന്തപുരം: **അമ്പലമുക്ക് ഭാഗത്തെ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് നഗരത്തിലെ 25 വാർഡുകളിൽ ജലവിതരണം തടസ്സപ്പെടും. ഇന്ന് മുതൽ മാർച്ച് 17 വരെ ജലവിതരണം പൂർണ്ണമായും മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിതരണം സാധാരണ നിലയിലാകാൻ മാർച്ച് 23 വരെ സമയമെടുക്കും.

കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടുക്കോണം, സൈനിക് സ്കൂൾ, ചെങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ട്കടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂർ, മുട്ടട എന്നീ വാർഡുകളിലാണ് ജലവിതരണം മുടങ്ങുന്നത്. ചോർച്ച പരിഹരിക്കാനുള്ള നടപടികൾ വാട്ടർ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347756/pipeline-leak-in-thiruvananthapuram-water-supply-to-be-disrupted-in-25-wards)