---
title: "അടുക്കള കഴിഞ്ഞ് ബാറിലേക്കും ...;  പാചകവാതക ക്ഷാമം; ബെംഗളൂരുവില്‍ മദ്യ ഉല്‍പാദനം പ്രതിസന്ധിയില്‍"
english_title: "Cooking gas shortage; Liquor production in Bengaluru in crisis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347736/cooking-gas-shortage-liquor-production-in-bengaluru-in-crisis-new"
published_at: "2026-03-14T19:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b56940b28d9_lpg.jpg"
keywords: []
---

# അടുക്കള കഴിഞ്ഞ് ബാറിലേക്കും ...;  പാചകവാതക ക്ഷാമം; ബെംഗളൂരുവില്‍ മദ്യ ഉല്‍പാദനം പ്രതിസന്ധിയില്‍

> **Lead Summary:** **ബെംഗളൂരു: **രാജ്യത്തെ പാചകവാതക ക്ഷാമം മദ്യ ഉൽപാദന മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. എൽപിജി ലഭ്യത കുറഞ്ഞതോടെ വിദേശമദ്യം, ബിയർ എന്നിവ നിർമ്മിക്കുന്ന ഡിസ്റ്റിലറികളുടെ പ്രവർത്തനം പലയിടത്തും തടസ്സപ്പെട്ടു.

## Article Content

**ബെംഗളൂരു: **രാജ്യത്തെ പാചകവാതക ക്ഷാമം മദ്യ ഉൽപാദന മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. എൽപിജി ലഭ്യത കുറഞ്ഞതോടെ വിദേശമദ്യം, ബിയർ എന്നിവ നിർമ്മിക്കുന്ന ഡിസ്റ്റിലറികളുടെ പ്രവർത്തനം പലയിടത്തും തടസ്സപ്പെട്ടു.

ബോയിലറുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സിലിണ്ടറുകൾ കിട്ടാതായതോടെ പ്രമുഖ ഡിസ്റ്റിലറികൾ ഉൽപാദനം നിർത്തിവെക്കുന്ന സാഹചര്യം വരെയുണ്ടായി.പബ്ബുകളിലെ മൈക്രോബ്യൂവെറികളുടെ പ്രവര്‍ത്തനവും ഭാഗികമായാണ് നടക്കുന്നത്.

എല്‍പിജി പ്രതിസന്ധി തുടരുന്നതിനാല്‍ സിലിണ്ടര്‍ മോഷണവും വര്‍ധിച്ചിട്ടുണ്ട്. കല്യാണ്‍നഗറില്‍ വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ കൊണ്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

മോഷണ സാധ്യത കണക്കിലെടുത്ത് ഹോട്ടലുകളിലും മറ്റും ചങ്ങല ഉപയോഗിച്ച് ലോക്ക് ചെയ്താണ് സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത്. ചില ഹോട്ടലുകള്‍ ഓണ്‍ലൈന്‍ സര്‍വ്വീസ് നിര്‍ത്തലാക്കി. ആഘോഷങ്ങളിലെ സദ്യയില്‍ നിന്ന് വിഭവങ്ങള്‍ വെട്ടിച്ചുരുക്കി.

അതേസമയം, എല്‍പിജി പ്രതിസന്ധിയില്‍ അനാവശ്യ പരിഭ്രാന്തി വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ബുക്കിങ് ഇടവേളകള്‍ കൃത്യമായി പാലിക്കണമെന്നും നഗരമേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമാണ് ബുക്കിങ് ഇടവേളകളെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ആഭ്യന്തര ഉല്‍പ്പാദനം 31 ശതമാനമായി ഉയര്‍ന്നു. പരിഭ്രാന്തരായി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347736/cooking-gas-shortage-liquor-production-in-bengaluru-in-crisis-new)