---
title: "മുടികൊഴിച്ചിൽ മാറുന്നില്ലേ? പരിഹാരം നിങ്ങളുടെ വിരൽത്തുമ്പിലുണ്ട്; ഹെഡ് മസാജിന്റെ ഗുണങ്ങൾ അറിയാം"
english_title: "Head massage benefits"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347716/head-massage-benefits"
published_at: "2026-03-14T16:32:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5407d4fbc3_head.jpg"
keywords: []
---

# മുടികൊഴിച്ചിൽ മാറുന്നില്ലേ? പരിഹാരം നിങ്ങളുടെ വിരൽത്തുമ്പിലുണ്ട്; ഹെഡ് മസാജിന്റെ ഗുണങ്ങൾ അറിയാം

> **Lead Summary:** ** ** ദിവസവുമുള്ള ജോലിത്തിരക്കിനും മാനസിക സമ്മർദ്ദത്തിനുമിടയിൽ ശരീരത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ആശ്വാസങ്ങളിലൊന്നാണ് തലയിലെ മസാജ്. വെറുമൊരു സുഖത്തിനപ്പുറം, മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയുടെ ആരോഗ്യത്തിനും ശാസ്ത്രീയമായി തന്നെ ഏറെ ഗുണകരമാണ് ഈ രീതി. മുടിവേരുകളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നത് മുതൽ ടെൻഷൻ കുറച്ച് ആഴത്തിലുള്ള ഉറക്കം പ്രധാനം ചെയ്യുന്നത് വരെ നീളുന്നു ഹെഡ് മസാജിന്റെ ഗുണഫലങ്ങൾ.

## Article Content

** ** ദിവസവുമുള്ള ജോലിത്തിരക്കിനും മാനസിക സമ്മർദ്ദത്തിനുമിടയിൽ ശരീരത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ആശ്വാസങ്ങളിലൊന്നാണ് തലയിലെ മസാജ്. വെറുമൊരു സുഖത്തിനപ്പുറം, മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയുടെ ആരോഗ്യത്തിനും ശാസ്ത്രീയമായി തന്നെ ഏറെ ഗുണകരമാണ് ഈ രീതി. മുടിവേരുകളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നത് മുതൽ ടെൻഷൻ കുറച്ച് ആഴത്തിലുള്ള ഉറക്കം പ്രധാനം ചെയ്യുന്നത് വരെ നീളുന്നു ഹെഡ് മസാജിന്റെ ഗുണഫലങ്ങൾ.

*രക്തയോട്ടം വർദ്ധിപ്പിക്കുന്നു: തലയോട്ടിയിലെ രക്തസഞ്ചാരം കൂട്ടുന്നതിലൂടെ മുടിവേരുകൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു. ഇത് മുടി തഴച്ചു വളരാൻ സഹായിക്കും.*

*മാനസിക സമ്മർദ്ദം കുറയ്ക്കുന്നു: സ്ട്രെസ് കുറയ്ക്കാനും മനസ്സിന് ശാന്തത നൽകാനും ഹെഡ് മസാജ് മികച്ചതാണ്. ഇത് ഉറക്കമില്ലായ്മ (Insomnia) പരിഹരിക്കാൻ സഹായിക്കുന്നു.*

*മുടികൊഴിച്ചിൽ തടയുന്നു: മുടിവേരുകൾക്ക് ബലം നൽകുന്നതിലൂടെ മുടികൊഴിച്ചിൽ ഒരു പരിധിവരെ നിയന്ത്രിക്കാം.*

*തലവേദനയ്ക്ക് ആശ്വാസം: ടെൻഷൻ മൂലമുണ്ടാകുന്ന തലവേദനയും മൈഗ്രേനും കുറയ്ക്കാൻ കൃത്യമായ രീതിയിലുള്ള മസാജിംഗ് സഹായിക്കും.*

*താരൻ അകറ്റുന്നു: എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ വരൾച്ച കുറയ്ക്കാനും താരൻ തടയാനും നല്ലതാണ്.*

മസാജ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ:

*അമിത ബലം ഒഴിവാക്കുക: വിരലുകളുടെ അഗ്രം ഉപയോഗിച്ച് വട്ടത്തിൽ (Circular motion) മൃദുവായി വേണം മസാജ് ചെയ്യാൻ. നഖങ്ങൾ ഉപയോഗിച്ച് തലയോട്ടിയിൽ അമർത്തരുത്.*

*ചെറുചൂടുള്ള എണ്ണ: വെളിച്ചെണ്ണയോ ബദാം ഓയിലോ നേരിയ രീതിയിൽ ചൂടാക്കി ഉപയോഗിക്കുന്നത് കൂടുതൽ ഫലം നൽകും.*

*സമയം: ആഴ്ചയിൽ ഒന്നോ രണ്ടോ തവണ 10-15 മിനിറ്റ് മസാജ് ചെയ്യുന്നത് മതിയാകും.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347716/head-massage-benefits)